പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.പി. നാസറിന് യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന പി.പി. നാസറിന് കെ.എം.സി.സി ഖത്തർ
വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ദോഹ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ മുതിർന്ന നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ പി.പി. നാസറിന് യാത്രയയപ്പ് നൽകി. കെ.എം.സി.സി ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. റഷീദ് മുസ് ലിയാർ പ്രാർത്ഥന നടത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ മെമന്റോ മുതിർന്ന നേതാവ് പി.വി. നാസറും, സ്നേഹോപഹാരം ഫസൽ മേമുണ്ടയും കൈമാറി.
ചടങ്ങിൽ ജില്ലാ സെക്രട്ടറി ശബീർ മേമുണ്ട, മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഗഫൂർ, സെക്രട്ടറി സമദ് കടമേരി, പി.വി. നാസർ, ഷരീഫ് മേമുണ്ട, ഫൈസൽ അരോമ, കെ.എം. നാസർ, ലത്തീഫ് തിരുവോത്ത്, നാസർ നീലിമ, നൗഷാദ് കീഴൽ, റഫീഖ് കോടേരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പി.പി. നാസർ മറുപടി പ്രസംഗം നടത്തി. ഷാനിബ് മയ്യണ്ണൂർ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

