തൊഴിലാളിയെ തിരിച്ചയക്കൽ; ചെലവ് സംബന്ധിച്ച് വ്യക്തത വരുത്തി മന്ത്രാലയം
text_fieldsദോഹ: നിശ്ചിത കാലയളവിനുള്ളിൽ പ്രവാസി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നതിൽ തൊഴിലുടമയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്വീറ്റിൽ വ്യക്തതയുമായി തൊഴിൽ മന്ത്രാലയം.
2009ലെ നാലാം നമ്പർ നിയമം സംബന്ധിച്ച് പ്രചരിക്കുന്ന ട്വീറ്റ് പഴയതാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവയുമായി ബന്ധപ്പെട്ട 2015ലെ 21ാം നമ്പർ നിയമത്തിലെ 49ാം ഖണ്ഡികയിൽ ഈ നിയമം റദ്ദാക്കപ്പെട്ടതാണെന്നും വ്യക്തമാക്കി.
അതേസമയം, നിലവിലെ നിയമമനുസരിച്ച് ആർട്ടിക്കിൾ 19 പ്രകാരം റിക്രൂട്ടറുടെ ചുമതലകളും മന്ത്രാലയം വിശദീകരിച്ചു.
നിയമത്തിൽ അനുശാസിക്കുന്ന കേസുകളിൽ പ്രവാസിയെ സ്വദേശത്തേക്ക് നാടുകടത്തുന്നതിനുള്ള ചെലവ് വഹിക്കുക, നിയമവ്യവസ്ഥകൾ ലംഘിച്ച് മറ്റൊരു കമ്പനിക്ക് കീഴിൽ ജോലിചെയ്തതായി കണ്ടെത്തിയാൽ അയാളെ നാടുകടത്താനുള്ള ബാധ്യത ആ കമ്പനി വഹിക്കണം. എന്നാൽ സ്ഥാപനം തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രവാസി ചെലവ് ഏറ്റെടുക്കണം. പ്രവാസിക്ക് പണമടക്കാൻ കഴിയാതെവരുകയും രാജ്യത്തിനകത്ത് ഫണ്ട് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിക്രൂട്ടറാണ് ചെലവ് വഹിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

