Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് ​പ്രവാസികളുടെ...

ഗൾഫ് ​പ്രവാസികളുടെ തിരിച്ചുപോക്ക്​​ ഇങ്ങനെയായിരിക്കും

text_fields
bookmark_border
ഗൾഫ് ​പ്രവാസികളുടെ തിരിച്ചുപോക്ക്​​ ഇങ്ങനെയായിരിക്കും
cancel

ദോഹ: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ​ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ പദ്ധത ിയാണ്​ തയാറാക്കിയിരിക്കുന്നത്​​. തിരിച്ചുപോക്കിന്​ ഗൾഫിലെ ഇന്ത്യക്കാർക്കാണ്​ മുൻഗണന. എന്നാൽ, ഇന്ത്യയിലെ ലേ ാക്​ഡൗണിന്​ ശേഷം മാത്രമേ തിരിച്ചുവരവ്​ തുടങ്ങൂ. കേന്ദ്ര അംഗീകാരം കിട്ടുന്ന മുറക്ക്​ തിരിച്ചുകൊണ്ടുപോകൽ തു ടങ്ങുമെന്ന്​ കാബിനറ്റ്​ സെക്രട്ടറി സംസ്​ഥാനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്​.

തിരിച്ചുവരുന്നവരിൽന ിന്ന്​ തന്നെ വിമാനടിക്കറ്റ്​ തുക ഇൗടാക്കും. പ്രവാസികൾ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുകളുമായാണ് വരേണ്ടത െന്ന സുപ്രധാന നിർദേശമുണ്ട്​​​. ഇതിൽ നിലവിൽ ആശങ്ക നിലനിൽക്കുന്നു. കോവിഡ്​ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്ക്​ നിലവ ിൽ ഗൾഫ്​ രാജ്യങ്ങളിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കിട്ടുക പ്രയാസകരമാണ്​.

നാട്ടിലെത്തു​േമ്പാൾ സ മ്പർക്കവിലക്കിന്​ ക്വാ​റ​ൈൻറൻ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ പറഞ്ഞുവിടേണ്ടത്​ എന്ന്​ തീരുമാനിക്ക ാനാണ്​ ഈ സർട്ടിഫിക്കറ്റ്​ എന്നാണ്​ സർക്കാർ പറയുന്നത്​​​. പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ വിമാനങ്ങൾക്ക്​ പുറമെ നാവികസേന കപ്പൽ ഉപയോഗിക്കാനും നിർദേശമുണ്ട്​.

കേരളസർക്കാർ, നോർക്ക

പ്രവാസികൾ ടിക്കറ്റെടുക്കു​േമ്പാൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കാണ്​ എടുക്കേണ്ടത്​. സംസ്​ഥാനത്തെ നാല്​ വിമാനത്താവളങ്ങളിലും പരിശോധനക്ക്​ വിപുല സജ്ജീകരണം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി പറയുന്നു. ഇവിടത്തെ പരിശോധനയിൽ രോഗലക്ഷണമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

വീടുകളിൽ സൗകര്യമില്ലെങ്കിൽ സർക്കാർ നേരിട്ട്​ ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ കഴിയണം. അധികം കാലാതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ്​ പ്രതീക്ഷ.
നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കാൻ ആളുകൾ എത്താൻ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. നേരെ വീട്ടിലേക്ക്​ ചെല്ലണം. ആരെയും വഴിയിൽ സന്ദർശിക്കരുത്​.

രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക്​ പോകേണ്ടി വരുന്നവരെ കൂടുതൽ പരിശോധനക്ക്​ വിധേയരാക്കും. ഇവരെ കോവിഡ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇവരുടെ ലഗേജുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സൂക്ഷിക്കും.
കേരളത്തിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്​ട്രേഷൻ നടപടി നോർക്ക തുടങ്ങിയത്​ ഇത്തരത്തിലെ ആളുകൾക്കും സർക്കാറിനും ഏറെ ഉപകാരപ്രദമാകും. www.registernorkaroots.org എന്ന വെബ്​സൈറ്റ്​ മുഖേനയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

കേരളത്തിൽ എത്തുന്നവർക്ക്​ ക്വാറ​​ൈൻൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കാൻ വേണ്ടിയാണിത്​. ഇത് വിമാന ടിക്കറ്റ് ബുക്കിങ്​​ മുൻഗണനക്കോ മറ്റോ ബാധകമല്ല.
രജിസ്​റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും.

കോവിഡ്​ അല്ലാത്ത മറ്റ്​ രോഗമുള്ളവർ, ഗർഭിണികൾ, സ്​ത്രീകൾ, ജോലി നഷ്​ടപ്പെട്ടവർ, വിസിറ്റ്​ വിസയിലും മറ്റും വന്ന്​ വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ,
ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, പ്രായമായവര്‍, വിസ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്​റ്റുഡൻറ്​ വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നൽകും.

എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. എങ്കിലും സംസ്​ഥാന സർക്കാറാണ്​ സൗകര്യം ഏർപ്പെടുത്തേണ്ടത്​ എന്നതിനാൽ രജിസ്​ട്രേഷൻ നടത്തി വിവരങ്ങൾ ലഭിക്കുന്നത്​ കേരളത്തിനും കാര്യങ്ങൾ എളുപ്പമാക്കും.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

ഖത്തറിൽ ഇന്ത്യൻ എംബസി വിവരശേഖരണം തുടങ്ങി

കോവിഡിൻെറ പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിച്ചുതുടങ്ങി. ഇത്തരക്കാർ തങ്ങളുടെ വിവരങ്ങൾ രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക്​ നീങ്ങുന്നത​ുമായി ബന്ധ​പ്പെട്ടല്ല ഇതല്ല. ദൽഹിയിൽനിന്ന്​ കൂടുതൽ വിവരങ്ങൾ വരുന്ന മുറക്ക്​ അടുത്ത നടപടികൾ സ്വീകരിക്കുമെന്ന്​ ​ഇന്ത്യൻ എംബസി അധികൃതർ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു.

ഈ സാഹചര്യത്തിൽ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്ന്​ മാത്രമേ ഉള്ളൂ. https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ്​ വേണ്ടത്​. കുടുംബത്തിൽ മറ്റ്​ അംഗങ്ങൾ ഉണ്ടെങ്കിൽ വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം​.

മക്കൾക്കടക്കം വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്​. അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം. വിദേശത്തെ ഇന്ത്യക്കാർ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട്​ ഒരുങ്ങിയിരിക്കണമെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്​ഥാനങ്ങളോട്​ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കേന്ദ്രസർക്കാർ തയാറാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesKerala News
News Summary - return of expatriates from gulf like this
Next Story