നിത്യോപയോഗസാധനങ്ങളുടെ വിപുലശേഖരം; റീട്ടെയില്‍ മാര്‍ട്ട് എട്ടാമത് ഔട്ട്ലറ്റ് തുറന്നു
text_fieldsവക്റയിൽ തുറന്ന ‘റീട്ടെയില്‍ മാര്‍ട്ട്’ ഹൈപ്പര്‍മാര്‍ക്കറ്റ്
ദോഹ: ഖത്തറിലെ റീട്ടെയില്‍ വ്യാപാര രംഗത്തെ പ്രമുഖരായ 'റീട്ടെയില്‍ മാര്‍ട്ട്' ഹൈപ്പര്‍മാര്‍ക്കറ്റിൻെറ എട്ടാമത്തെ ഔട്ട്ലറ്റ് വക്റയില്‍ പ്രവർത്തനമാരംഭിച്ചു. 20000 സ്ക്വയർ ഫീറ്റിലാണ് അബ്ദുറഹ്മാന് ബിന്‍ ജാസിം സ്ട്രീറ്റില്‍ പുതിയ ശാഖ തുറന്നിരിക്കുന്നത്. റീട്ടെയ്ൽ രംഗത്തെ രാജ്യത്തെ ആദ്യകാല സ്ഥാപനമായ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൻെറ സഹോദരസ്ഥാപനമാണ് റീട്ടെയ്ൽമാർട്ട്.
ഈസ്റ്റേൺ, നിറപറ, ആച്ചി, മന്ന, ആർ.കെ.ജി തുടങ്ങിയ ബ്രാൻറുകളുടെ വിതരണക്കാരായ അൽ അൻസാരി ആൻറ് പാർട്ണേഴ്സ്, അരോമ ഇൻറർനാഷനൽ, േഫ്ലവേഴ്സ് ഇൻറർനാഷനൽ തുടങ്ങിയ കമ്പനികളുടെ സഹോദരസ്ഥാപനം കൂടിയാണ് റീട്ടെയ്ൽ മാർട്ട്.
ഏതുതരം ഉപഭോക്താക്കൾക്കും താങ്ങാവുന്ന വിലയിൽ കുടുംബത്തോടെ പര്‍ച്ചേയ്സ് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വക്റയിലെ പുതിയ ഔട്ട്ലെറ്റ്. നിത്യജീവിതത്തിൽ ആവശ്യമായ മുഴുവന്‍ വസ്തുക്കളുടെയും ഏറ്റവും വലിയ ശേഖരമാണ് ഉള്ളത്. പലചരക്കുകള്‍, പച്ചക്കറികള്‍, റെഡിമെയ്ഡ്സ്, ബേക്കറി തുടങ്ങി എല്ലാ മേഖലകളിലും ഏറ്റവും ഗുണമേന്മ കൂടിയ ബ്രാൻറുകള്‍ ലഭ്യമാണ്.
48 വര്‍ഷം മുമ്പാണ് റീട്ടെയില്‍ മാര്‍ട്ട് ഖത്തറില്‍ ആദ്യ ഔട്ട്ലറ്റ് തുറന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിച്ചാണ് എട്ടാമത് ഔട്ട്ലെറ്റിലേക്കുള്ള വളർച്ച. ഉദ്ഘാടനചടങ്ങിൽ ഡയറക്ടർമാരായ ഫൈസൽ പി.പി, പി.ടി. മുഹമ്മദ് അസ്ലം, ജനറൽ മാനേജർ പി.ടി. അഷ്റഫ് സൈഫുട്ടി, ചീഫ് ഡെവലപ്മെൻറ് ഓഫിസർ റാസിം അഹമദ് സയിദ്, പാർട്ണർ പി.പി. ഷാഫി, ബി.ഡി.എം ഹസ്ഫർ റഹ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

