Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെസ്​റ്റോറൻറുകൾക്ക്...

റെസ്​റ്റോറൻറുകൾക്ക് വാണിജ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ

text_fields
bookmark_border
റെസ്​റ്റോറൻറുകൾക്ക് വാണിജ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ
cancel

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം തടയുന്നതി​െൻറയും ഭാഗമായി രാജ്യത്തെ റെസ്​റ്റോറൻറുകൾ ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു.റെസ്​റ്റോറൻറ് ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസേന രണ്ട് തവണ പരിശോധിച്ചിരിക്കണം. എല്ലാ തൊഴിലാളികൾക്കും സാനിറ്റൈസറും മാസ്​കുകളും നിർബന്ധമായും നൽകണം.


റെസ്​റ്റോറൻറിലെ തൊഴിലാളികൾ തമ്മിൽ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോഴും തൊഴിലാളികൾ തീർച്ചയായും മാസ്​കുകളും കൈയുറകളും ധരിച്ചിരിക്കണം. ഉപയോഗിച്ച മാസ്​കുകളും കൈയുറകളും സുരക്ഷിതമായി ഉപേക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.ഭക്ഷണം പാകം ചെയ്യുന്നതി​െൻറയും പണമിടപാടുകൾ നടത്തുന്നതി​െൻറയും മുമ്പും ശേഷവും ജീവനക്കാർ കൈകൾ നിരന്തരം വൃത്തിയാക്കണം.ഹോം ഡെലിവറി ആവശ്യങ്ങൾക്ക് റെസ്​റ്റോറൻറുകൾ പോളിബാഗുകൾ ഉപയോഗിക്കണം. ഓർഡറുകൾ സ്വീകരിച്ച ശേഷം ഉപഭോക്താക്കൾ സുരക്ഷിതമായി പോളിബാഗുകൾ ഉപേക്ഷിക്കണം.

Show Full Article
TAGS:restuarant qatar gulf news 
Web Title - restuarant-qatar-gulf news
Next Story