Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആർജിത പ്രതിരോധ ശേഷി...

ആർജിത പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും –ആരോഗ്യ മന്ത്രി

text_fields
bookmark_border
ആർജിത പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും –ആരോഗ്യ മന്ത്രി
cancel
camera_alt

ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ്​ അൽ കുവാരി ഖത്തർ സാമ്പത്തിക ഫോറത്തിൽ

സംസാരിക്കുന്നു

ദോഹ: കോവിഡ് വൈറസ്​ പൂർണമായും ഇല്ലാതാകുന്നതു വരെ വാക്​സിനെടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി. ഖത്തറിലെ വാക്​സിനേഷൻ േപ്രാഗ്രാം വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്നും രാജ്യം ഉടൻതന്നെ ആർജിത പ്രതിരോധശേഷി കൈവരിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 'വാക്​സിനേറ്റഡ്​ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലുള്ള ​കോവിഡ്​ പരിശോധനമാണ്​ സുരക്ഷിതമായ മാർഗം. വ്യാപാര സ്ഥാപനങ്ങളും ഓഫിസും പ്രവർത്തിക്കാൻ ഇത്​ ആവശ്യമാണ്​. വാക്​സിനേഷൻ സ്വീകരിച്ചാൽ, തുടർച്ചയായ ടെസ്​റ്റിങ്​ ഒഴിവാക്കാൻ കഴിയും' മന്ത്രി പറഞ്ഞു.

ഖത്തർ സാമ്പത്തിക ഫോറത്തിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ആഗോള തലത്തിൽ വൈറസിനെ ഇല്ലായ്​മ ചെയ്യുന്നതിനാവശ്യമായ പ്രതിരോധ വാക്​സിൻ വിതരണം ഇതുവരെ അതി​െൻറ പരിധിയിലെയിത്തിയിട്ടില്ലെന്നും ഇക്കാരണത്താൽ നിയന്ത്രണങ്ങൾ തുടർന്നും അധിക പരിശോധനകൾ നടത്തിയും സമൂഹത്തി​െൻറ സുരക്ഷ ഉറപ്പാക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

വാക്​സിനേഷൻ കോവിഡ് വ്യാപനത്തെ തടയു​െന്നന്നത് തെളിവുകൾ അടിസ്ഥാനമാക്കിയാണ്. എന്നാൽ, രാജ്യത്തുനിന്നും വൈറസ്​ പൂർണമായും ഇല്ലാതായിട്ടില്ല. എല്ലാ രാജ്യങ്ങളിലും നിശ്ചിത ശതമാനം ആളുകൾ വാക്​സിൻ സ്വീകരിക്കുന്നതോ​ടെ മാത്ര​മേ കോവിഡിനെ തടയാനാകൂ. അധിക രാജ്യങ്ങളും വാക്​സിനേഷൻ രംഗത്ത് ഈ അളവിലേക്ക് എത്തുകയാണെന്നത് ഏറെ ആശാവഹമാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതിനും പരിശോധനകൾ കുറക്കുന്നതിനും ഇതു കാരണമാകും.

വാക്​സിൻ ലഭ്യത; അമീറിൻെറ ഇടപെടൽ പ്രശംസനീയം

ഖത്തർ ജനതക്ക് ഏറ്റവും മികച്ച വാക്​സിൻ ലഭ്യമാക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും സ്വദേശികളും വിദേശികളുമുൾപ്പെടുന്ന ജനതക്ക് സൗജന്യമായി ഫൈസർ, മൊഡേണ വാക്​സിനുകൾ ലഭ്യമാക്കുന്നതിന് രണ്ട് കമ്പനികളുമായും പൊതുജനാരോഗ്യ മന്ത്രാലയം നിരന്തരം ശ്രമിച്ചിരു​െന്നന്നും ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വാക്​സിനുകളാണ് ഫൈസറും മൊഡേണയുമെന്നും അവർ വിശദീകരിച്ചു.

കോവിഡ് വൈറസ്​ ലാബിൽനിന്നും ചോർന്നതാണോ എന്ന ചോദ്യത്തിന്, ഇതു സംബന്ധിച്ച് നേരത്തേ അന്വേഷണം നടന്നതാണെന്നും ലാബിൽനിന്നും ചോർന്നതാണെന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയതായും അന്വേഷണത്തിെ​െൻറ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അവർ വ്യക്തമാക്കി.

ഖത്തറിൽ വനിതകളുടെ ശാക്തീകരണത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയുടെ പ്രധാന അജണ്ടകളിലൊന്നാണ് സ്​ത്രീ ശാക്തീകരണമന്നും അവർ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterRestrictions will continue until acquired immunity is achieved
Next Story