Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ കിങ്ഫിഷ് മത്സ്യബന്ധനത്തിന് നിയന്ത്രണം
text_fieldsbookmark_border
ദോഹ: ഖത്തർ കടൽത്തീരങ്ങളിൽ കിങ്ഫിഷ് മത്സ്യബന്ധനത്തിന് താൽക്കാലിത നിയന്ത്രണം ഏർപ്പെടുത്തി മുൻസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ്. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്താറുള്ളത്.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായ സമുദ്രവിഭവങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. കിങ് ഫിഷ് പിടിക്കാൻ ഉപയോഗിക്കുന്ന വലകളുടെ വിൽപന, ട്രേഡിങ് എന്നിവക്കും വിലക്കുണ്ട്. അതേസമയം, ചൂണ്ട ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

