ആക്രമണത്തിൽ രക്തസാക്ഷികളായവർക്ക് വിട
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷികളായവരെ ദോഹയിലെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ഖബറടക്കി.ഇസ്രായേൽ ആക്രമണത്തിൽ മരിച്ച ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയുടെ വാറൻഡ് കോർപറൽ ബദ്ർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരി ഉൾപ്പെടെയുള്ള അറുപേരുടെ മയ്യിത്ത് നമസ്കാരമാണ് വ്യാഴാഴ്ച അസ്ർ നമസ്കാരത്തിനുശേഷം നടന്നത്.
തുടർന്ന് മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കി. ഖലീൽ അൽ ഹയ്യയുടെ ഓഫിസ് ഡയറക്ടർ ജിഹാദ് ലബാദ്, അൽ ഹയ്യയുടെ മകൻ ഹുമാം അൽ ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുൽ വാഹിദ്, മോമെൻ ഹസ്സൗന, അഹ്മദ് അൽ മംലൂക് എന്നിവരാണ് രക്തസാക്ഷികളായ മറ്റുള്ളവർ.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽ ഥാനി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നമസ്കാരം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

