മികച്ച വിജയം നേടിയവർക്ക് ആദരവ്
text_fieldsആദരവേറ്റുവാങ്ങിയ വിദ്യാർഥികൾ സംഘാടകർക്കൊപ്പം
ദോഹ: കഴിഞ്ഞ അധ്യയന വർഷം സ്കൂൾ-കോളജ് തല പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ആദരിച്ചു. സോണിന് കീഴിലെ സി.ഐ.സി, വിമൻ ഇന്ത്യ അംഗങ്ങളുടെ മക്കളും, ഗേൾസ് ഇന്ത്യ ഖത്തർ, സ്റ്റുഡന്റ്സ് ഇന്ത്യ എന്നിവ അംഗങ്ങളുമായ ഉന്നത വിജയികളെയാണ് ആദരിച്ചത്. സി.ഐ.സി റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത അറബിക് കാലിഗ്രാഫർ കരീംഗ്രാഫി മുഖ്യാതിഥിയായി. കുട്ടികൾ തങ്ങൾ തെരഞ്ഞെടുക്കുന്ന മേഖലകളിൽ ഏറ്റവും മികച്ചവരാവാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉണർത്തി.
പത്താം തരം വിജയികളായ അമീൻ, ആയിഷ നഹാൻ ആസിഫ്, ഫായിസ മുക്താർ, ഫവാസ് അഷ്റഫ്, ഫെമി നജീബ്, ഹനൂൻ സിദ്ദീഖ്, മിന്നാ ഫാത്തിമ, മുഹമ്മദ് ഹാനി ഉസാമ, പന്ത്രണ്ടാം ക്ലാസ് വിജയികളായ ആയിഷ സിഹാം, ആംന ബീവി, മാനിഹ് മുജീബ്, സിദാൻ എ, അമൽ അബ്ദുൽ നാസർ, ഹായ ഫാത്തിമ, ഹാനിയ റിഹാസ്, ആയിഷ മിൻഹ, മാഹ നാസർ, സൈനബ ബാർസ, നിദ ഷിറിൻ, കോളജ് തല വിജയികളായ ഫിദ മുക്താർ, സഫ്വ ഹുസൈൻ എന്നിവർ ഉൾപ്പെടെ 21 വിദ്യാർഥികൾ ആദരവേറ്റുവാങ്ങി. കരീംഗ്രാഫി, മുഹമ്മദ് അലി ശാന്തപുരം, മുഹമ്മദ് റഫീഖ് തങ്ങൾ എന്നിവരിൽ നിന്നാണ് പുരസ്കാരങ്ങൾ സ്വീകരിച്ചത്. സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, സംഘടന സെക്രട്ടറി അബ്ദുൽ ബാസിത്, സിദ്ദിഖ് വേങ്ങര, റഫീഖ് പി.സി. എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

