Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ഴ്ച​...

കാ​ഴ്ച​ പ​രി​മി​തി​യു​ള്ള ബി​രു​ദ​ധാ​രിക​ൾ​ക്ക് ആ​ദ​രം

text_fields
bookmark_border
കാ​ഴ്ച​ പ​രി​മി​തി​യു​ള്ള ബി​രു​ദ​ധാ​രിക​ൾ​ക്ക് ആ​ദ​രം
cancel
camera_alt

അ​ൽ നൂ​ർ സെ​ന്റ​ർ ഫോ​ർ ബ്ലൈ​ൻ​ഡ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം

ദോ​ഹ: അ​ൽ നൂ​ർ സെ​ന്റ​ർ ഫോ​ർ ബ്ലൈ​ൻ​ഡി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ഴ്ച​പ​രി​മി​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​നു​മോ​ദ​നം. ഖ​ത്ത​ർ സോ​ഷ്യ​ൽ വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലു​ള്ള അ​ൽ നൂ​ർ സെ​ന്റ​ർ ഫോ​ർ ബ്ലൈ​ൻ​ഡ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ലു​സൈ​ൽ സി​റ്റി​യി​ലെ സെ​ന്റ​ർ ആ​സ്ഥാ​ന​ത്ത് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സ്സി​ൽ ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സെ​ന്റ​റി​ലെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 29 ബി​രു​ദ​ധാ​രി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ല​ഭി​ച്ച അം​ഗീ​കാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​വും തു​ട​ർ പ​ഠ​ന​ത്തി​നു​ള്ള പ്ര​ചോ​ദ​ന​വു​മാ​യി. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​വും പി​ന്തു​ണ​യു​മാ​ണ് അ​ൽ നൂ​ർ സെ​ന്റ​ർ ന​ൽ​കു​ന്ന​ത്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ -പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ വി​ജ​യം കൂ​ടി​യാ​ണി​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ലു​സൈ​ലി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​അ​ത്യാ​ധു​നി​ക കേ​ന്ദ്രം മേ​ഖ​ല​യി​ൽ ഖ​ത്ത​ർ കൈ​വ​രി​ച്ച വ​ലി​യ മു​ന്നേ​റ്റ​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്. ച​ട​ങ്ങി​ൽ വി​വി​ധ മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ​ർ, ബി​രു​ദ​ധാ​രി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Respect for visually impaired graduates
Next Story