Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ ഇനം വവ്വാലുകളെ...

പുതിയ ഇനം വവ്വാലുകളെ കണ്ടെത്തി ഗവേഷകസംഘം

text_fields
bookmark_border
പുതിയ ഇനം വവ്വാലുകളെ കണ്ടെത്തി ഗവേഷകസംഘം
cancel
camera_alt

അസീലിയ ട്രൈഡെൻസ്​ ഇനത്തിൽ പെടുന്ന വവ്വാലുമായി ഡോ. നൊബോയുകി യമാഗുചി

ദോഹ: ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗവേഷണത്തിൽ അപൂർവ ഇനം വവ്വാലുകളെ കണ്ടെത്തി ശാസ്​ത്രസംഘം. ഖത്തർ സർവകലാശാലക്കു കീഴിലെ ജൈവശാസ്​ത്ര പരിസ്​ഥിതി വിഭാഗത്തിനു കീഴിലായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളി​ലായി സർവേ നടന്നത്​.

ഈ പഠനത്തിലാണ്​ അസീലിയ ട്രൈഡെൻസ്​, ഓ​ട്ടോക്​ടെറിസ്​ ഹെംപ്രിചി, പിപ്​സ്​ട്രെലസ് കുലി​ എന്നീ ശാസ്​ത്രനാമങ്ങളിൽ അറിയപ്പെടുന്ന അപൂർവ ഇനം വവ്വാലുകളുടെ സാന്നിധ്യം ഖത്തറിലും അടയാളപ്പെടുത്തിയത്​. സോണോഗ്രാം വിശകലനത്തിലൂടെയാണ് വവ്വാൽ ഇനങ്ങളെ തിരിച്ചറിഞ്ഞത്. ഇവയിൽ അസീലിയ ൈട്രഡെൻസ്​ വിഭാഗത്തിൽ പെട്ട വവ്വാലുകളെയാണ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത്​.

ഖത്തർ യൂനിവേഴ്സിറ്റി ബയോളജിക്കൽ ആൻഡ് എൻവയൺമെൻറൽ സയൻസ്​ ഫാക്കൽറ്റി ഡോ. നൊബോയുകി യമാഗുചി, എൻവയൺമെൻറൽ സയൻസ്​ വിദഗ്​ധൻ മക്തും അബ്​ദുറഹ്മാൻ, വെസ്​റ്റേൺ ആസ്​ട്രേലിയ സർവകലാശാല മോളിക്യുലർ സയൻസ്​ സ്​കൂളിലെ ഫാക്കൽറ്റി അംഗം ആൻഡ്​ ഗാർഡ്നർ എന്നിവരുൾപ്പെടുന്ന സംഘമാണ് സർവേ നടത്തിയത്.

ഖത്തറിലെ വവ്വാലുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുക, രാജ്യത്ത് അവയുടെ സാന്നിധ്യം അടയാളപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർവേ സംഘടിപ്പിച്ചത്.

സിങ്ക് ഹോളുകൾ, ഗുഹകൾ, പഴയ കിണറുകൾ, പാലങ്ങൾ, കൃഷിസ്​ഥലങ്ങൾ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. സിങ്ക് ഹോളുകളിലും ഗുഹകളിലുമാണ് പ്രധാനമായും വവ്വാലുകളെ കണ്ടെത്തിയത്.

ആറ് സിങ്ക് ഹോളുകളിലും ഗുഹകളിലും സർവേ സംഘം പരിശോധന നടത്തി. ആകെ 56 സ്​ഥലങ്ങളിലാണ് വവ്വാലുകൾക്കായി സർവേ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:species
News Summary - Research team finds new species of bats
Next Story