ടിക്കറ്റ് വിൽക്കാൻ ‘റീ സെയിൽ പ്ലാറ്റ്ഫോം’
text_fieldsദോഹ: ഏഷ്യൻ കപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് അവ വിൽപന നടത്താനുള്ള സൗകര്യവുമായി ‘റീ സെയിൽ പ്ലാറ്റ്ഫോമിന് തുടക്കമായി. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക പേജിൽ പ്രവേശിച്ച് ‘മൈ ഓർഡർ’ സെക്ഷൻ വഴി വിൽപന നടത്താവുന്നതാണ്. ഒരുതവണ റീസെയിൽ നൽകിക്കഴിഞ്ഞാൽ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല. അതേസമയം, ഔദ്യോഗികമല്ലാത്ത മാർഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്ന് സംഘാടകർ മുന്നറിയിപ്പു നൽകി. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റുകൾ അറിയിപ്പില്ലാതെതന്നെ റദ്ദാക്കുന്നതാണ്. tickets.qfa.qa/afc2023 എന്ന ലിങ്ക് വഴി ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഡിജിറ്റൽ ടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്ത് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഉപയോഗപ്പെടുത്താം. അതേസമയം, സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

