ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റിപ്പബ്ലിക് ദിന ക്വിസ്
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റിപ്പബ്ലിക് ദിനാഘോഷ ക്വിസ് മത്സരത്തിലെ വിജയികൾ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളുമായി
ദോഹ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ദാൻ മാൾ, വുകൈർ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഒമ്പത് മുതൽ 12 വയസ്സ് വരെയുള്ള വ്യത്യസ്ത സ്കൂളിലെ വിദ്യാർഥികളാണ് ഗ്രാൻഡ് റിപ്പബ്ലിക്ക് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ആഥർവ് അഗർവാൾ ഒന്നാം സ്ഥാനവും ആയിഷ ഫലഖ് രണ്ടാം സ്ഥാനവും റിതിക കുമരൻ, ധ്രുപദ് സുജിത് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
വിദ്യാർഥികളുടെ പഠനത്തെ പരിപോഷിപ്പിക്കുകയും വ്യക്തിവികസനത്തെ പിന്തുണക്കുകയും ചെയ്യുന്നതിലൂടെ ഒരു ഉത്തമ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഇതുപോലുള്ള പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

