Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ത്യൻ കൾചറൽ സെന്ററിൽ

text_fields
bookmark_border
-രാവിലെ ഏഴിന് ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തും
റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ത്യൻ കൾചറൽ സെന്ററിൽ
cancel
Listen to this Article

ദോഹ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6.30ന് അൽ മമൂറയിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐ.സി.സി) നടക്കും. രാജ്യത്തിന്റെ ഐക്യം, ദേശീയ അഭിമാനം, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ പരിപാടികളാണ് ഐ.സി.സിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.

തുടർന്ന് ഐ.സി.സി ഒരുക്കുന്ന കൾചറൽ പരിപാടികളും നടക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഒരുമിച്ച് കൊണ്ടുവരുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ആഘോഷിക്കുന്ന കലാപരിപാടികളായിരിക്കും നടക്കുക. പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ഖത്തറിലെ എല്ലാ ഇന്ത്യക്കാരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Republic Day celebrations at the Indian Cultural Center
Next Story