Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ മന്ത്രിസഭാംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്​ ദിനാഘോഷം

text_fields
bookmark_border
ഖത്തർ മന്ത്രിസഭാംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്​ ദിനാഘോഷം
cancel
camera_alt

അംബാസഡർ ഡോ. ദീപക്​ മിത്തലും ഭാര്യയും തൊഴിൽ മന്ത്രി അലി ബിൻ സമിഖ്​ അൽ മർറി, മുനിസിപ്പാലിറ്റി മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർകി അൽ സുബൈഈ എന്നിവർക്കൊപ്പം

ദോഹ: 73ാം റിപ്പബ്ലിക്​ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ ഖത്തറിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും പ​ങ്കെടുത്തു. ബുധനാഴ്ച റിറ്റ്​സ്​ കാൾട്ടണിലായിരുന്നു അംബാസഡർ ഡോ. ദീപക്​ മിത്തൽ ഖത്തറിലെ ഉന്നത വ്യക്​തികൾക്കായി റിപ്പബ്ലിക്​ ദിന ചടങ്ങ്​ സംഘടിപ്പിച്ചത്​.

തൊഴിൽമന്ത്രി അലി ബിൻ സമിഖ്​ അൽ മർറി, മുനിസിപ്പാലിറ്റി മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽഅസീസ്​ ബിൻ തുർകി അൽ സുബൈഈ, വിദേശകാര്യ മന്ത്രാലയം പ്രോട്ടോകോൾ ഡയറക്ടർ ഇബ്രാഹിം ഫഖ്​റു എന്നിവർക്കൊപ്പം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ​ഉദ്യോഗസ്ഥർ, വ്യാപാര പ്രമുഖർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ എന്നിവരും പ​ങ്കെടുത്തു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിന്‍റെ വളർച്ചയിൽ നൽകിയ സംഭാവനകൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അംബാസഡറുടെ സംഭാഷണം.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്​ നൽകുന്ന പിന്തുണയിൽ ഖത്തർ അമീറിനും പിതാവ്​ അമീറിനും അംബാസഡർ നന്ദി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലായി വിവിധ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര-നയതന്ത്ര മേഖലയിലെ ബന്ധവും സൗഹൃദവും കൂടുതൽ ദൃഢമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2023 ഇന്ത്യ–ഖത്തർ നയതന്ത്ര ബന്ധത്തിന്‍റെ 50ാം വാർഷികത്തിന്‍റെ ആഘോഷമായിരിക്കുമെന്നും അംബാസഡർ പറഞ്ഞു.

ചടങ്ങിന്‍റെ ഭാഗമായി ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day Celebration
News Summary - Republic Day Celebration with Qatari Ministers
Next Story