ശാന്തിനികേതൻ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ് ദേശീയ പതാക ഉയർത്തി.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ മാർച്ച് പാസ്റ്റും ഗായക സംഘം നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹിം സന്ദേശം നൽകി. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യവും രാഷ്ട്രത്തിനായി സ്വാതന്ത്ര്യസമരം നയിച്ച ദേശാഭിമാനികളുടെ പോരാട്ടവും വിശദീകരിച്ചുകൊണ്ട് എയ്ഞ്ചൽ ബിന്ദു സംസാരിച്ചു.

