'ഡോം ഖത്തർ' റിപ്പബ്ലിക് ദിനാഘോഷം
text_fieldsഡോം ഖത്തർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുന്നു
ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇന്ത്യൻ റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്‍റ് വി.സി. മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി റിപ്പബ്ലിക് ദിന സന്ദേശം നൽകി. 'വി ദ പീപ്പിൾ' എന്ന് ആലേഖനം ചെയ്യപ്പെട്ട മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും യുവജനങ്ങളാണ് ഇന്ത്യയുടെ ശക്തി എന്നും നമ്മൾ നമ്മുടെ രാജ്യത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്സിക്യൂട്ടിവ് അംഗം കോയ കൊണ്ടോട്ടി, വനിതാവിങ് കൺവീനർ സൗമ്യ പ്രദീപ്, ഫിനാൻസ് കൺവീനർ നബ്‌ഷാ മുജീബ്, ഡോം ഖത്തർ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറിമാരായ ഡോ. ഷഫീഖ് താപ്പി മമ്പാട്, രതീഷ് കക്കോവ്, ശ്രീജിത്ത് സി.പി നായർ, പി. ശ്രീധർ എന്നിവർ സംസാരിച്ചു. അജ്മൽ അരീക്കോടിന്‍റെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. സുരേഷ് ബാബു പണിക്കർ, നുസൈബ അസീസ്, ജുനൈബ, മൈമൂന സൈനുദ്ദീൻ, സഖി ജലീൽ, വൃന്ദ രതീഷ്, നിയാസ് കൈപേങ്ങൽ, ഇർഫാൻ ഖാലിദ് പകര, നൗഫൽ കട്ടുപ്പാറ, ഉണ്ണി എള്ളാത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും ട്രഷറർ കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.