Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​രി​പ്പൂ​ർ...

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള സ്ഥ​ല​മെ​ടു​പ്പ്; ആ​ശ​ങ്ക​യ​ക​റ്റ​ണം -ഗ​പാ​ഖ്

text_fields
bookmark_border
karipur airport
cancel

ദോ​ഹ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ വി​ക​സ​ന​ത്തി​നാ​യി 14.5 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക​യും പ​രി​സ്ഥി​തി ആ​ഘാ​ത റി​പ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് വി​ക​സ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും ഗ​ൾ​ഫ് കാ​ലി​ക്ക​റ്റ് എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ​ർ​ക്കാ​റി​നോ​ടും ബ​ന്ധ​പ്പെ​ട്ട എം.​പി​മാ​രോ​ടും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തേ 2023 മാ​ർ​ച്ച് 31ന​കം ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ റ​ൺ​വേ​യു​ടെ നീ​ളം കു​റ​ച്ച് ആ​ഗ​സ്റ്റ് ഒ​ന്നോ​ടെ റ​ൺ​വേ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ (റി​സ ) ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട​താ​യി വ​രു​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ലം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​തെ​യാ​വു​ക​യും പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ഇ​പ്പോ​ൾ ല​ഭി​ച്ച ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​യി പ്ര​യാ​സ​ത്തി​ലാ​വു​മെ​ന്നും സം​ഘ​ട​ന ആ​ശ​ങ്ക​യ​റി​യി​ച്ചു.

നേ​ര​ത്തേ നൂ​റ് ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് 14.5 ഏ​ക്ക​ർ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​ൻ, ജ​ന. സെ​ക്ര​ട്ട​റി ഫ​രീ​ദ് തി​ക്കോ​ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മു​സ്ത​ഫ ഏ​ല​ത്തൂ​ർ, ഗ​ഫൂ​ർ കോ​ഴി​ക്കോ​ട്, പി.​പി. സു​ബൈ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ എ.​ആ​ർ, അ​ൻ​വ​ർ സാ​ദ​ത്ത് ടി.​എം.​സി, കോ​യ കൊ​ണ്ടോ​ട്ടി, അ​ൻ​വ​ർ ബാ​ബു, ഷാ​ഫി മൂ​ഴി​ക്ക​ൽ, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, മ​ശ്ഹൂ​ദ് വി.​സി, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airport
News Summary - Replacement of Karipur Airport; - Gapakh
Next Story