Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ അധ്യയന വർഷം:...

പുതിയ അധ്യയന വർഷം: മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് 

text_fields
bookmark_border
പുതിയ അധ്യയന വർഷം: മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് 
cancel

ദോ​ഹ: സർക്കാർ സ്​കൂളുകളിലെ 2018–2019 അ​ധ്യാ​യ​ന വ​ർ​ഷം ആരംഭിക്കുന്നതോടെ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാണ്​ സ്​​കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്നതെന്ന്​ വി​ദ്യാ​ഭ്യാ​സ^ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ജോ​ലി ആ​രം​ഭി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

711 പു​തി​യ അ​ധ്യാ​പ​ക​രെ​യാ​ണ് സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പു​തു​താ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 13440 ആ​യി വ​ർ​ധി​ച്ചു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ 13591 അ​ധ്യാ​പ​ക​രാ​ണു​ള്ള​ത്. പു​തു​താ​യി 5065 സീ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ സ്​​കൂ​ളു​ക​ളി​ലേ​തു​ൾ​പ്പെ​ടെ​യാ​ണി​ത്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​താ​ഗ​ത സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന് 2117 സ്​​കൂ​ൾ ബ​സു​ക​ളാ​ണ് മ​ന്ത്രാ​ല​യം വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​സു​ക​ളു​ടെ സു​ര​ക്ഷ​യും ഗ​താ​ഗ​ത​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ട്രാ​ഫി​ക് വ​കു​പ്പിെ​ൻ​റ സ​ഹ​ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsreopen school
News Summary - reopen school-qatar-qatar news
Next Story