നവീകരിച്ച സൈബ ജ്വല്ലേഴ്സ് ഉദ്ഘാടനംചെയ്തു
text_fieldsസൈബ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ദോഹ പഴയ എയർപോർട്ട് റോഡിലെ അൽ വതൻ സെന്ററിൽ ഉദ്ഘാടനംചെയ്യുന്നു
ദോഹ: എംഫാർ ഗ്രൂപ്പ് സംരംഭമായ ‘സൈബ ജ്വല്ലറി’യുടെ നവീകരിച്ച ഷോറൂം ദോഹ പഴയ എയർപോർട്ട് റോഡിലെ അൽ വതൻ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ഏറ്റവും പുതിയതും മനോഹരവുമായ ഡിസൈൻ ആഭരണങ്ങളുടെ ശേഖരം ഒരുക്കിയ സൈബ ജ്വല്ലേഴ്സിന്റെ നവീകരിച്ച ഷോറൂം, ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്നു. പരമ്പരാഗതവും പുതിയതുമായ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളുടെ ആകർഷകമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ സൈബ ജ്വല്ലറി മാനേജിങ് ഡയറക്ടർ ആമിന മുഹമ്മദലി, ജനറൽ മാനേജർ സുരേഷ് ബാബു, ആർ.ജെ. സൂരജ്, എംഫാർ ഗ്രൂപ്പ് ഇൻവെസ്റ്റ്മെന്റ് മാനേജർ സിദാർ സി.എം, ബ്രാഞ്ച് മാനേജർ ജോസ് ലോറൻസ്, സ്പോൺസർ നാസർ മുബാറക് തുടങ്ങിയവരും മറ്റ് പ്രമുഖരും പങ്കെടുത്തു. 13 വർഷത്തിലേറെയായി മികച്ച സേവനവുമായി മുന്നോട്ടുപോകുന്ന സൈബ ജ്വല്ലേഴ്സ് അതിന്റെ മികവ്, വിശ്വാസം, ക്വാളിറ്റി എന്നിവയോടുള്ള സമർപ്പണം വീണ്ടും ഉറപ്പാക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ ആമിന മുഹമ്മദലി പറഞ്ഞു. നിലവിൽ യു.എ.ഇയിലും ഖത്തറിലുമായി ആറ് ശാഖകളുള്ള സൈബ ജ്വല്ലേഴ്സ് ജി.സി.സി രാജ്യങ്ങളിലുടനീളം തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

