Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആറായിരത്തോളം മലയാള...

ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
cancel

ദോഹ: വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി (ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ) ലൈബ്രറി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു.

ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം, വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ലൈബ്രറികൾ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും അറിവിനോടുള്ള ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ അൽത്താഫ് ഖിറാഅത്ത് നിർവഹിച്ചു. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ നാൾവഴികളും പ്രവർത്തനങ്ങളും അദ്ദേഹം സദസിന് പരിചയപ്പെടുത്തി.

ലോക റെക്കോർഡ് ജേതാവും ബാലവായനാ പ്രതിഭയുമായ ഇഷാൻ ഖാനും “എ യൂനിവേഴ്സ് ഇൻസൈഡ് മൈ പോക്കറ്റ്” എന്ന പുസ്തകത്തിന്റെ രചയിതാവായ 11കാരി മറിയം ഖാനും ചടങ്ങിൽ പങ്കെടുത്തു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ, സി.ആർ. മനോജ്, മീഡിയ പ്ലസ് മാനേജിങ് ഡയറക്ടർ ഡോ. അമാനുല്ല വടക്കാങ്ങര, കവി തൻസീം കുറ്റ്യാടി, ഇന്ത്യൻ ഓതേഴ്സ് ഫോറം ഗവേണിങ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ, സുനിൽ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. മന്ത്രാലയ പ്രതിനിധികളായ അഹ്മദ് അൽ യാഹരി, ഖലീഫ അൽ ഖലീഫ, ശാന്തിനികേതൻ മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ്, എഫ്.സി.സി ഗവേണിങ് ബോഡി ചെയർമാൻ റഹീം ഓമശ്ശേരി, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ വാണിയമ്പലം എന്നിവർ സംബന്ധിച്ചു. എഫ് സി സി എക്സിക്യൂട്ടീവ് അംഗം അപർണ റനിഷ് സ്വാഗതവും ഡയറക്ടർ സാദിഖ് ചെന്നാടൻ നന്ദിയും രേഖപ്പെടുത്തി.

തൻസീം കുറ്റ്യാടിയുടെയും നൗഫിറ ഹുസൈന്റെയും നേതൃത്വത്തിൽ നടന്ന പുസ്തക സമർപ്പണ ചടങ്ങിൽ നിരവധി എഴുത്തുകാരും സാഹിത്യ പ്രവർത്തകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സി.വി. റപ്പായി, ഹുസൈൻ അഹമ്മദ്, പി.ടി. യൂനുസ് ചേന്ദമംഗല്ലൂർ, ജോൺ ഗിൽബർട്ട്, ഷമീന ഹിഷാം, നജിത, ചിത്ര ശിവൻ, ഉസ്മാൻ മാരാത്ത്, ശീബ അശോകൻ, ഹുസൈൻ വാണിമേൽ, നസീഹ മജീദ്, സിദ്ധിഖ് തുടങ്ങിയവർ പുസ്തകങ്ങൾ സംഭാവന ചെയ്തു.

ലൈബ്രറി നവീകരണത്തിനാവശ്യമായ പുസ്തക അലമാരകളും അനുബന്ധ സൗകര്യങ്ങളും നിസാർ അഹമ്മദ് (ഗിറ്റ്കോ), ഇസ്മായിൽ ഗാർഡൻ, കെ.എൽ. ഹാഷിം (ബ്രാഡ്മ ഗ്രൂപ്പ്) എന്നിവർ സ്പോൺസർ ചെയ്തു.

പരിപാടിയുടെ രൂപകൽപനക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും മജീദ് നാദാപുരം, മുനീർ തൂലിക എന്നിവർ നേതൃത്വം നൽകി. ലൈബ്രറി പുനഃസംഘടന, അംഗത്വ ക്യാമ്പയിൻ എന്നിവക്ക് റഫീഖ് മേചേരി, നൗഫിറ ഹുസൈൻ, സനില ഷർഫുദ്ദീൻ, റംഷിദ, രജനി, സിമി, ഉനൈസ്, റുമൈസ, റൂബി അൻവർ എന്നിവർ നേതൃത്വം നൽകി. എഫ്.സി.സി എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു. ലൈബ്രറി അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും 66572518എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വായനാസംസ്കാരത്തെ ശക്തിപ്പെടുത്തുകയും വിജ്ഞാനവികസനത്തിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച എഫ്.സി.സി ലൈബ്രറി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണെന്നു സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslibraryQatar Newsmalayalam books
News Summary - Renovated FCC library with around 6,000 Malayalam books inaugurated
Next Story