Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തി​യ വി​സ...

പു​തി​യ വി​സ അ​നു​വ​ദി​ക്ക​ൽ, പു​തു​ക്ക​ൽ: ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധം

text_fields
bookmark_border
പു​തി​യ വി​സ അ​നു​വ​ദി​ക്ക​ൽ, പു​തു​ക്ക​ൽ: ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധം
cancel

ദോ​ഹ: ഖ​ത്ത​റി​ൽ എ​ല്ലാ​പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ അ​ട​ക്കം എ​ത്തു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​ത്​ സം​ബ​ന്ധി​ച്ച ക​ര​ട്​ നി​യ​മം ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്​​തു. വി​സ പു​തു​ക്കു​ക, പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ക, സ​ന്ദ​ർ​ശ​ക​വി​സ, രാ​ജ്യ​ത്തേ​ക്കു​ള്ള മ​റ്റ്​ യാ​ത്ര​ക​ൾ എ​ന്നി​വ​ക്കൊ​ക്കെ ​െഹ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്​ നി​യ​മ​ത്തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ത്തി​യ വാ​രാ​ന്ത ശൂ​റ കൗ​ൺ​സി​ലി​ലാ​ണ്​ ക​ര​ടു​നി​യ​മം ച​ർ​ച്ച ചെ​യ്​​ത​ത്. സ്പീ​​ക്ക​​ര്‍ അ​​ഹ​്​​മ​​ദ് ബി​​ന്‍ അ​ബ്​​ദു​​ല്ല സെ​യ്​​​ദ് ആ​​ല്‍ മ​​ഹ്​​മൂ​​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​െൻറ ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 47 ആ​ർ​ട്ടി​ക്കു​ക​ളും ആ​റ്​ അ​ധ്യാ​യ​ങ്ങ​ളു​മു​ള്ള​താ​ണ്​ ക​ര​ട്​ നി​യ​മം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പൗ​ര​ൻ​മാ​ർ​ക്ക്​ എ​ല്ലാ ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​യി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ നി​യ​മം ഊ​ന്നി​പ്പ​റ​യു​ന്നു​ണ്ട്. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​താ​ണ്​ നി​യ​മം​മൂ​ലം ചെ​യ്യു​ന്ന​ത്. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പു​വ​രു​ത്തും.

രാ​ജ്യ​ത്തെ​ത്തു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ചി​കി​ത്സ​ക്കു​ള്ള അ​ടി​സ്​​ഥാ​ന​രേ​ഖ​യാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കും.ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലാ​തെ വി​സ​ക​ൾ അ​നു​വ​ദി​ക്കു​യോ പു​തു​ക്കു​ക​യോ ചെ​യ്യി​ല്ല. സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​കും. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ത്ത​തി​െ​ൻ​​റ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ വി​സ​ക​ൾ പു​തു​ക്കി​ന​ൽ​കി​ല്ല. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ പ​ണ​ച്ചെ​ല​വി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ സാ​ധ്യ​മാ​ക്കു​ക​യാ​ണ്​ ഇ​ൻ​ഷു​റ​ൻ​സി​െൻറ ല​ക്ഷ്യം.

ഇ​ൻ​ഷു​റ​ൻ​സ്​ ന​ൽ​കു​ന്ന ക​മ്പ​നി​യു​ടേ​യും ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി എ​ടു​ക്കു​ന്ന​യാ​ളു​ടെ​യും പ്ര​വാ​സി ജോ​ലി​ചെ​യ്യു​ന്ന ക​മ്പ​നി​യു​െ​ട​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യും ക​ര​ട്​ നി​യ​മ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്. ക​ര​ടു​നി​യ​മം വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നും വി​ല​യി​രു​ത്ത​ലി​നും ശൂ​റ കൗ​ൺ​സി​ലി​െൻറ പ​ബ്ലി​ക്​ സ​ർ​വി​സ​സ്​ ആ​ൻ​ഡ്​​ യൂ​ട്ടി​ലി​റ്റീ​സ്​ ക​മ്മി​റ്റി​ക്ക്​ കൈ​മാ​റി.

നേ​ര​ത്തേ ക​ര​ടു​​നി​യ​മ​ത്തി​ന്​ മ​ന്ത്ര​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തും കാ​ര്യ​ക്ഷ​മ​വു​മാ​യ സ​മ​ഗ്ര​വും സു​സ്​​ഥി​ര​വു​മാ​യ ആ​രോ​ഗ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​​ന്ത്രി​സ​ഭ അ​റി​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക​വു​റ്റ ആ​രോ​ഗ്യ​സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​യ​വും പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക​ളും ത​യാ​റാ​ക്കു​ക, ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് രോ​ഗി​ക​ൾ​ക്കു​ള്ള ചു​മ​ത​ല​ക​ളും അ​വ​കാ​ശ​ങ്ങ​ളും നി​ർ​ണ​യി​ക്കു​ക, സ്വ​ദേ​ശി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ക, മു​ഴു​വ​ൻ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​ടി​സ്​​ഥാ​ന ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ക​ര​ടു​നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health InsuranceNew Visa
Next Story