ഉപരോധം നീക്കൽ: വിവിധ മേഖലകൾ പുത്തനുണർവിലേക്ക്
text_fieldsദോഹ: ഖത്തറിനെതിരായ മൂന്നരവർഷത്തെ ഉപരോധം അയൽരാജ്യങ്ങൾ പിൻവലിച്ചതോടെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാകും. ഉപരോധത്തിനുമുമ്പ് കര അതിർത്തിയായ അബൂസംറ വഴിയാണ് സൗദിയിൽനിന്നും അയൽരാജ്യങ്ങളിൽനിന്നും മിക്ക സാധനങ്ങളും ഖത്തറിൽ എത്തിയിരുന്നത്.
എന്നാൽ, ഉപരോധത്തിന് തൊട്ടുടനെ ഈ അതിർത്തി അടക്കപ്പെട്ടതോടെ ഇറാെൻറയും തുർക്കിയുടെയും സഹായത്തോടെ ആകാശമാർഗമാണ് അവശ്യസാധനങ്ങളടക്കം ഖത്തറിൽ എത്തിയത്. ഇത് പലസാധനങ്ങൾക്കും വിലകൂടാൻ ഇടയാക്കിയിരുന്നു. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ്, വിവിധ സംരംഭങ്ങൾ തുടങ്ങിയവയിലൊക്കെ ഗുരുതരമായ പ്രതിസന്ധി ഉണ്ടാവുകയും െചയ്തു. നേരിട്ട് എത്തിയിരുന്ന പല ചരക്കുകളും ഒമാൻ വഴിയും മറ്റും ഖത്തറിൽ ആകാശമാർഗം എത്തുന്നതോടെ കൂടിയ വിലക്ക് സാധനങ്ങൾ വിൽക്കേണ്ട അവസ്ഥയായിരുന്നു. അധികചെലവുമൂലം നിരവധി സംരംഭങ്ങൾ പ്രതിസന്ധിയിലായിരുന്നു.
പലതും പൂട്ടിപ്പോവുകയും െചയ്തു. ഉപരോധത്തിനുമുമ്പ് ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തിയിരുന്നു. വലിയ മുതൽമുടക്കില്ലാതെ തെന്ന ഖത്തറിൽ നിന്നുള്ള മലയാളികളടക്കമുള്ളവർക്ക് റോഡുമാർഗം തന്നെ ഹജ്ജിനും ഉംറക്കും പോകാമായിരുന്നു. എന്നാൽ, ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ അടച്ചതോടെ ഈ സൗകര്യങ്ങളൊക്കെ നിലച്ചു. ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കും നിലനിൽപില്ലാതായി. ഹജ്ജ്, ഉംറ സീസണിലായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ്. പിടിച്ചുനിൽക്കാൻ കഴിയാത്ത ചെറുകിട ട്രാവൽസുകളൊക്കെ പൂട്ടിപ്പോയി. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും യാത്രകളൊരുക്കിയ വൻകിടക്കാർ മാത്രമാണ് പിടിച്ചുനിന്നത്.
വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാർഗം സൗദിയിേലക്കും ഖത്തറിലേക്കും നിരവധി പേരാണ് എത്തിയിരുന്നത്.
വ്യാഴാഴ് ചകളിൽ ഇത്തരക്കാരെക്കൊണ്ട് ഖത്തറിലെ േഹാട്ടലുകൾ നിറഞ്ഞിരുന്നു. എന്നാൽ, അതിർത്തി പൂട്ടിയത് ഹോട്ടൽ വ്യവസായത്തിനും വൻ തിരിച്ചടിയായി. പല ഹോട്ടലുകളുടെ റൂമുകളും കാലിയായിക്കിടക്കുകയായിരുന്നു. പാസ്പോർട്ട് സേവനങ്ങളും എംബസി അടക്കമുള്ള സംവിധാനങ്ങളും പുനരാരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും ആളുകളുെട ഒഴുക്ക് ഉണ്ടാകും. ഇതോടെ ഹോട്ടൽ രംഗം കൂടുതൽ ഊർജസ്വലമാകുമെന്നും വിലയിരുത്തെപ്പടുന്നു.
ഗൾഫ് രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിന് കൂടുതൽ പേർ ആശ്രയിച്ചിരുന്ന രാജ്യം ഖത്തറായിരുന്നു.
മൂന്നര വർഷത്തിനിടയിൽ തന്നെ ലോകകപ്പ് ഒരുക്കങ്ങൾ, അനുബന്ധ വൻകിട പദ്ധതികൾ, ദോഹ മെട്രോ, ലോകകപ്പിെൻറ സുന്ദര സ്റ്റേഡിയങ്ങൾ, വിവിധ പാർക്കുകൾ, ജീവാൻ ഐലൻറ്, സൽവ ബീച്ച് റിസോർട്ട് തുടങ്ങിയ വൻപദ്ധതികൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഉപരോധത്തിന് മുമ്പുള്ള ദോഹയല്ല, ഇപ്പോഴുള്ളത്. കൂടുതൽ വൻകിട പദ്ധതികൾ തയാറായ ദോഹയാണ് ഇപ്പോൾ.
മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ സജീവമായ മേഖലയാണ് ഖത്തറിലെ റിയൽ എസ്റ്റേറ്റ്.
ഉപരോധം വന്നതോടെ ഈ മേഖലയും തളർന്നിരുന്നു. ഉപരോധം നീങ്ങിയതോടെ റിയൽ എസ്റ്റേറ്റ് മേഖല പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങളും തുറക്കപ്പെടും. ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങളിൽ ശാഖകളുള്ള വൻകമ്പനികൾക്കും ഉപരോധകാലം ക്ഷീണമായിരുന്നു. അയൽരാജ്യങ്ങളിലെ അവയുടെ പ്രവർത്തനത്തിന് തടസ്സങ്ങൾ ഏറെയുണ്ടായിരുന്നു. ജീവനക്കാരുടെ അയൽരാജ്യങ്ങളിലേക്കുള്ള ബിസിനസ് യാത്രകളടക്കം മുടങ്ങി. നേരിട്ടുള്ള യാത്ര അസാധ്യമായിരുന്നതിനാൽ ഒമാൻ വഴിയുള്ള യാത്രകളായിരുന്നു ആശ്രയം. ഇത് പലപ്പോഴും ഏറെ ചെലവേറിയതിനാൽ പലകമ്പനികളും ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്താൻ കഴിയാതെ പ്രയാസെപ്പടുന്ന സ്ഥിതിയുമുണ്ടായി. ഇത്തരം മേഖലകൾ ഉപരോധത്തിനുശേഷം പടിപടിയായി ഉണരുമെന്നും കൂടുതൽ വളർച്ച കൈവരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളികളടക്കമുള്ള പ്രവാസികളും ഉപരോധം നീങ്ങിയത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലുള്ളവരും ഉപരോധം നീങ്ങിയത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഖത്തറിന് നേരിട്ട് കരബന്ധമുള്ളത് സൗദി അറേബ്യയുമായി മാത്രമാണ്. ആ അതിർത്തി പങ്കിടുന്ന ഭാഗം സൗദിയുടെ കിഴക്കൻ മേഖലയിലെ അൽഅഹ്സയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സൽവയാണ്. ഒമാനിലേക്കും യു.എ.ഇയിേലക്കും ബഹ്ൈറനിലേക്കും പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയെയാണ്. അതുകൊണ്ടുതന്നെ ഒരു വിഭാഗം ഖത്തരികളുടെ നിത്യജീവിതവുമായി സൗദിയുടെ കിഴക്കൻ മേഖല ബന്ധപ്പെട്ടുകിടക്കുന്നു. ഇരുരാജ്യങ്ങൾക്കിടയിൽ വിലക്കുകൾ വരുന്നതിനുമുമ്പ് ദമ്മാമിെൻറയും അനുബന്ധ പട്ടണങ്ങളുടെയും നിരത്തുകളിൽ ഖത്തർ രജിസ്ട്രേഷൻ വാഹനങ്ങൾ സാധാരണ കാഴ്ചയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ പരസ്പരം പങ്കുവെക്കുന്ന രാജ്യങ്ങളാണ് ഖത്തറും സൗദിയും. ഖത്തരികൾ അധികവും അൽഅഹ്സയിലെ 'അൽമർറി' കുടുംബങ്ങളുമായി ബന്ധമുള്ളവരാണ്.
ഇരു കൂട്ടർക്കുമിടയിൽ വിവാഹ ബന്ധങ്ങൾ സാധാരണമാണ്. അതുകൊണ്ടുതന്നെ അനവധി ഖത്തരി കുടുംബങ്ങൾക്ക് അൽഅഹ്സയിൽ സ്വന്തമായി സ്വത്തുവകകളുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൂക്ക് ഖൈസരിയ്യ ഖത്തരികളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ്. സൗദിയിലെത്തി ദിവസങ്ങൾ താമസിച്ച് ൈഖസരിയ സൂക്കിൽനിന്ന് സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങാറ്. ഉപ്പുമുതൽ കർപ്പൂരം വരെ മിതമായ വിലയിൽ കിട്ടുന്ന സൂക്കാണ് ൈഖസരിയ്യ. ഖത്തർ ബന്ധം അവസാനിച്ചേതാടെ അൽഅഹ്സയിലെ ഹോട്ടൽ, അപ്പാർട്മെൻറ് കച്ചവടങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഖത്തർ, സൗദി അതിർത്തി തുറന്നതായി പുറത്തുവന്ന വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് ഇതിനാൽ അൽഅഹ്സയിലുള്ളവർ സ്വീകരിക്കുന്നത്. െപട്രോളിയം കച്ചവടത്തിൽ സൗദിയുമായി ഏറെ സഹകരണമുള്ള ഖത്തർ, സൗദിയിലെ നിരവധി കമ്പനികളുടെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്. ഖത്തറുമായി വാണിജ്യ ബന്ധമുള്ള നിരവധി ട്രേഡിങ് കമ്പനികളാണ് സൗദിയിൽ പ്രവർത്തിക്കുന്നത്. പെെട്ടന്നൊരു ദിവസം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം അടഞ്ഞതോടെ ഈ വിഭാഗങ്ങളിൽ പെട്ടവരെല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു. തണുപ്പുകാലത്ത് സൗദിയുടെ മരുഭൂമികളിൽ അവധിക്കാലം ചെലവിടാനും ഖത്തരികൾ ധാരാളമായി എത്തിയിരുന്നു. ഇത് കിഴക്കൻ മേഖലയിലെ വിപണികളെയും സജീവമാക്കിയിരുന്നു. അൽഅഹ്സയിൽ ചലനം നിലച്ച കച്ചവട കേന്ദ്രങ്ങൾക്ക് കൂടുതൽ ഊർജം നൽകാൻ ഖത്തരികളുടെ വരവ് സഹായകമാകുമെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

