Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനത്തിന്​ ആശ്വാസം,...

ജനത്തിന്​ ആശ്വാസം, ഇടവേളക്കു​ ശേഷം പാർക്കുകൾ തുറന്നു

text_fields
bookmark_border
ജനത്തിന്​ ആശ്വാസം, ഇടവേളക്കു​ ശേഷം പാർക്കുകൾ തുറന്നു
cancel
camera_alt

രാജ്യത്തെ പാർക്കുകളിലൊന്ന്​   

ദോഹ: ഇടവേളക്കു ശേഷം രാജ്യത്തെ എല്ലാ പാർക്കുകളും തുറന്നു. കോവിഡ്​ രോഗികൾ കുറഞ്ഞതിനാൽ കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. ഇതി​െൻറ ഭാഗമായാണ്​ എല്ലാ പാർക്കുകളും ആകെ ശേഷിയുടെ 30 ശതമാനത്തിൽ തുറന്നുപ്രവർത്തിക്കുന്നതെന്ന്​ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

പാർക്കുകളെല്ലാം വൈകീട്ട്​ അഞ്ചു മുതൽ രാത്രി 12വരെയാണ്​ പ്രവർത്തിക്കുക. വെള്ളിയും ശനിയും വൈകീട്ട്​ അഞ്ചുമുതൽ പുലർ​ച്ച ഒന്നു വരെയാണ്​ പ്രവർത്തിക്കുക. സൈക്ലിങ്​, നടത്തം, ഒാട്ടം, ചെറിയ കൂടി​േ​ച്ചരലുകൾ എന്നിവ അനുവദിക്കും. ഒരേ വീട്ടിൽനിന്നുള്ള പരമാവധി അഞ്ചുപേർക്ക്​ കൂടിയിരിക്കാം. അതേസമയം, പാർക്കുകളിലെ കളിസ്ഥലങ്ങൾ, ഫുട്​​കോർട്ടുകൾ, വ്യായാമങ്ങൾക്കുള്ള പൊതു ഉപകരണങ്ങൾ എന്നിവ അടച്ചിടുന്നത്​ തുടരും. അൽഖോർ പാർക്ക്​ രാവിലെ എട്ടുമുതൽ രാത്രി 10 വരെയും ഇതേ ശേഷിയിൽ തുറന്നുപ്രവർത്തിക്കും.

കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയതോടെ രാജ്യത്തെ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യസ്ഥാപനവിഭാഗം അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾക്കും പരിശീലനകേന്ദ്രങ്ങൾക്കും കോവിഡ്​ ചട്ടങ്ങൾ പാലിച്ച്​ പ്രവർത്തിക്കാം. കമ്പ്യൂട്ടർ പരിശീലനകേന്ദ്രങ്ങൾ, ട്യൂഷൻ സെൻററുകൾ തുടങ്ങിയവയാണിവ. ആകെ ശേഷിയുടെ 30 ശതമാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. എല്ലാ ജീവനക്കാരും വാക്​സ​ി​‍െൻറ രണ്ടുഡോസും എടുത്തവരാകണം. വാക്​സ​ിൻ എടുക്കാത്തവർ ഓൺലൈനായി മാത്രമേ പ​ങ്കെടുക്കാൻ പാടുള്ളൂ. ഓരോ സെഷനിലും പരമാവധി അഞ്ചുപേർക്ക്​ മാത്രം ​പ്രവേശനം നൽകിയേ ഭിന്നശേഷിക്കാർക്കുള്ള പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കാവൂ. ജീവനക്കാർ വാക്​സിൻ എടുത്തവരാകണം. അതേസമയം, സ്​കൂളുകൾ ഞായറാഴ്​ച മുതൽ 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കും. നിലവിൽ ഓൺലൈനായാണ്​ ക്ലാസുകൾ നടക്കുന്നത്​.

എന്നാൽ, ഓൺലൈനായി മാത്രം പ്രവർത്തിക്കണോ അതോ ​െബ്ലൻഡഡ്​ സ​മ്പ്രദായത്തിൽ പ്രവർത്തിക്കണമോ എന്ന്​ സ്വകാര്യ സ്​കൂളുകൾക്ക്​ തീരുമാനിക്കാം. ഓൺലൈൻ, നേരിട്ട്​ ക്ലാസിലെത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനസ​​മ്പ്രദായമാണ്​ ​െബ്ലൻഡഡ്​. ഞായറാഴ്​ച മുതൽ ഇക്കാര്യത്തിൽ സ്​കൂളുകൾക്ക്​ തീരുമാനമെടുക്കാം.

വാക്​സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച്​ ബാർബർ ഷോപ്​, ജിംനേഷ്യം, സിനിമ തിയറ്റർ, മസാജ്​ പാർലറുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്​. ജീവനക്കാർ വാക്​സിൻ സ്വീകരിച്ചവരാകണമെന്നത്​ നിർബന്ധമാണ്​. കർവ ബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ വെള്ളി, ശനി അടക്കം എല്ലാ ദിവസവും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്​.സൂഖുകൾക്ക്​ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ്​ സ്​കൂളുകൾക്കും പ്രവർത്തിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkQatar MuncipalityQatar parks
Next Story