Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആശ്വാസം; കോവിഡ്​...

ആശ്വാസം; കോവിഡ്​ നൂറിൽ താഴെ

text_fields
bookmark_border
ആശ്വാസം; കോവിഡ്​ നൂറിൽ താഴെ
cancel
camera_alt

ഖത്തർ ആരോഗ്യമന്ത്രാലയം കാര്യാലയം 

ദോഹ: കോവിഡിനെതിരായ പോരാട്ടത്തിൽ ഭരണാധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആശ്വാസമായി ഖത്തറി​െൻറ പ്രതിദിന കേസുകളുടെ എണ്ണം. വെള്ളിയാഴ്​ച രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​ 87 പുതിയ കോവിഡ്​ കേസുകൾ മാത്രം.

ഒരു വർഷത്തിലേറെ നീണ്ട കാലയളവിനുള്ളിൽ ആദ്യമായാണ്​ രാജ്യത്ത്​ പ്രതിദിന കേസ്​ നൂറിൽ താഴെ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളിൽ കാര്യമായ കുറവ്​ രേഖപ്പെടുത്തിയതി​െൻറ തുടർച്ചയായാണ്​ വെള്ളിയാഴ്​ച 87ലെത്തിയത്​. ഇന്നലെ റിപ്പോർട്ട്​ ചെയ്​തവരിൽ 52 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗപ്പകർച്ച. 35 പേർ വിദേശത്തു നിന്നെത്തിയവരാണ്​. വ്യാഴാഴ്​ച 105 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു.

15 മാസത്തിനുശേഷം 100ന്​ താഴെ

2020 ഫെബ്രുവരി 29നായിരുന്നു ഖത്തറിൽ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇറാനിൽനിന്ന്​ മടങ്ങിയെത്തിയ 36കാരനായിരുന്നു ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചത്​. പിന്നാലെ, കേസുകളുടെ എണ്ണം പതുക്കെ വർധിച്ചു. മാർച്ച്​ 11ന്​ 200ലെത്തിയെങ്കിലും വരും ദിവസങ്ങളിൽ കുറഞ്ഞു തുടങ്ങി. നിയന്ത്രണ വിധേയമായി പ്രതിദിന കേസുകൾ 12ലും 20ലുമെത്തിയതിനു ശേഷം, ഏപ്രിൽ മാസത്തോടെയാണ്​ കുതിച്ചുയർന്നു തുടങ്ങിയത്​. ലോകരാജ്യങ്ങളിലെല്ലാം പതിനായിരത്തിന്​ മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട്​ ചെയ്​ത കാലത്ത്​ ഖത്തറിലെ ഏറ്റവും കൂടിയ കേസ്​ 2020 മേയ്​ 30നായിരുന്നു (2355 കോവിഡ്​).

തുടർന്നുണ്ടായ പടിയിറക്കമാണ്​ ഇപ്പോൾ ഏറ്റവും കുറഞ്ഞ കേസായ 87ലെത്തിയത്​. 2020 ഏപ്രിൽ ഒന്നിന്​ 54 കേസുകൾ റി​േപ്പാർട്ട്​ ചെയ്​ത്​, തൊട്ടടുത്ത ദിവസം 114ലെത്തി. ശേഷം, റോക്കറ്റ്​ വേഗത്തിൽ കുതിച്ച ​രോഗബാധ, ജൂ​ൈല 10ഓടെയാണ്​ 500ന്​ താഴെയെത്തുന്നത്​. ആഗസ്​റ്റ്​ മുതൽ ഡിസംബർ വരെ ശരാശരി 150 എന്ന നിലയിൽ തുടർന്ന കോവിഡ്​ കേസുകളുടെ എണ്ണം, 2021 ജനുവരിയോടെ വീണ്ടും ഉയർന്നു തുടങ്ങി. ഏപ്രിൽ 16ന്​ 978ലെത്തിയതാണ്​ രണ്ടാം തരംഗകാലത്തെ ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണം. തുടർന്നുണ്ടായ പടിയിറക്കമാണ്​ ഇപ്പോൾ 15 മാസത്തിനു ശേഷം ആദ്യമായി നൂറിന്​ താഴെയെത്തിനിൽക്കുന്നത്​. വെള്ളിയാഴ്​ച റിപ്പോർട്ട്​ ചെയ്​ത 87ൽ 52 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 35 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരുമാണ്​.

ഒരു മരണം; ആകെ 588

വെള്ളിയാഴ്​ച ഖത്തറിൽ ഒരു മരണം റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 588ആയി. ഇന്നലെ 113 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 219041 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1836 ആണ്​. ഇന്നലെ 18,809 പേർ പരിശോധനക്ക്​ വിധേയരായി. ആകെ 21,41,812 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 22,465 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. നിലവിൽ 119 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​.

തീവ്രപരിചരണവിഭാഗത്തിൽ 60 പേരുമുണ്ട്​​. ഇതുവരെ ആകെ 2989,246 ഡോസ്​ കോവിഡ്​ വാക്​സിനാണ്​ നൽകിയത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,189 ഡോസ്​ വാക്​സിൻ നൽകി.

ജാഗ്രത കൈവെടിയരുത്​

ദോഹ: കോവിഡ്​ കേസുകളുടെ പ്രതിദിന കണക്കുകൾ താഴു​േമ്പാൾ പൊതുജനങ്ങളുടെ ആശ്വാസം അമിത ആത്​മവിശ്വാസമായി മാറരുത്​. ജാഗ്രതയും മുൻകരുതലും കൈവിടരുതെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ച്​ മുന്നറിയിപ്പ്​ നൽകുന്നു. മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് എപ്പോഴും​ കൈ കഴുകുക. ​വായ്​, കണ്ണ്​, മൂക്ക്​ എന്നിവിടങ്ങളിൽ പതിവായി സ്​പർശിക്കുന്നത്​ ഒഴിവാക്കുക, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കു​േമ്പാൾ ഉടൻ ചികിത്സ തേടുക. അടിയന്തര സഹായത്തിന്​ 16000 ഹെൽപ്​ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്​. ഖത്തറിലെ കോവിഡ്​ സംബന്ധമായ പുതിയ വിവരങ്ങൾക്ക്​ പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിലും (www.moph.gov.qa) സന്ദർശിക്കാം.

​രാജ്യത്തെ വാക്​സിനേഷൻ നടപടികൾ അതിവേഗത്തിൽ മുന്നേറുകയാണ്​. ഇതിനകം, 29 ലക്ഷം ഡോസ്​ വാക്​സിനുകൾ നൽകിക്കഴിഞ്ഞു. വ്യാപാരവ്യവസായ ​മേഖലകളിലെ തൊഴിലാളികളുടെ വാക്​സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിനായി ലോകത്തെ ഏറ്റവും വിശാലമായ സെൻററാണ്​ ആരോഗ്യമന്ത്രാലയും ഹമദ്​ മെഡിക്കൽ കോർപറേഷനും ചേർന്ന്​ ഒരുക്കിയത്​. ഈ വർഷത്തോടെ രാജ്യത്തെ സമ്പൂർണ വാക്​സിനേഷൻ നടപ്പാക്കാനാണ്​ സർക്കാറി​െൻറ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid qatarCovid19
News Summary - Relief; Covid less than a hundred
Next Story