സാമൂഹിക സൗഹാർദത്തിൻെറ പ്രസക്തിയേറുന്നു –പി.എന്‍. ബാബുരാജന്‍
text_fieldsപെരുന്നാൾ നിലാവ് പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: മാനവരാശിയുടെ ഐക്യമാണ് പുരോഗതിയിലേക്ക് നയിക്കുകയെന്നും സമകാലിക ലോകത്ത് ഏകമാനവികതയുടെയും സാമൂഹിക സൗഹാര്‍ദത്തിൻെറയും പ്രസക്തിയേറിവരുകയാണെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ പ്രസിഡൻറ് പി.എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിൻെറ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമൂഹികവും സാമ്പത്തികവുമായ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ മനുഷ്യ സ്നേഹത്തിനും സഹകരണത്തിനും മാത്രമേ കഴിയൂ. ത്യാഗാര്‍പ്പണത്തിൻെറ ജ്വലിക്കുന്ന ഓര്‍മകളുമായി കടന്നുവരുന്ന ഈദാഘോഷം ഏകമാനവികതയുടെ സന്ദേശമാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എ.ബി.സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷമീം കൊടിയില്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ബ്രാഡ്മ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.എല്‍. ഹാഷിം, പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അലി ആനമങ്ങാടന്‍, പ്രഫഷനല്‍ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍, ഫോട്ടോ ഗള്‍ഫ് ജനറല്‍ മാനേജര്‍ ജാഫറുദ്ദീന്‍, സ്പീഡ്‌ലൈന്‍ പ്രിൻറിങ് പ്രസ് മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഓണ്‍ലൈന്‍ എഡിഷന്‍ ലോഞ്ചിങ് ന്യൂ ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആൻഡ് റീട്ടെയില്‍ മാര്‍ട്ട് ചീഫ് ഡെവലപ്‌മെൻറ് ഓഫിസര്‍ റാസിം അഹമ്മദ് സൈദ് നിര്‍വഹിച്ചു.
പാരിസ് ഗ്രൂപ് ഓഫ് കമ്പനീസ് സി.ഇ.ഒ, മുഹമ്മദ് ഇസ്മായീല്‍, എ.ബി.സി ഗ്രൂപ് മാനേജിങ് പാര്‍ട്ണര്‍ സൈദ് മഹ്‌മൂദ്, ഡാസല്‍ ഖത്തര്‍ മാനേജര്‍ ഫവാസ് കടവത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര, റഷാദ് മുബാറക് അമാനുല്ല എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സിയാഹുറഹ്‌മാന്‍, ജോജിന്‍ മാത്യു നേതൃത്വം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.