വിളിപ്പാടകലെ, റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സേവനം
text_fieldsഇൻസ്റ്റിറ്റ്യൂട്ടിലെ ഹൈഡ്രോതെറപ്പി പൂളിൽ പരിശീലനം നടത്തുന്നയാൾ
ദോഹ: വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലാവുകയും പിന്നീട് ആശുപത്രി വിടുകയും ചെയ്തവരുടെ തുടർപരിചരണം സാധ്യമാക്കുന്ന ഖത്തര്‍ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യു.ആർ.ഐ) പ്രവർത്തനം വിപുലീകരിക്കുന്നു. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർക്കും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്ക് തുടർ സേവനങ്ങളും പുനരധിവാസ പരിചരണവും എളുപ്പത്തില്‍ ലഭ്യമാക്കാനായി ക്യു.ആർ.ഐയുടെ കീഴിൽ ഹെല്പ് ലൈന്‍ തുടങ്ങി.
രോഗികള്‍ക്ക് പുനരധിവാസ പരിചരണം നൽകുന്നതിലൂടെ ആരോഗ്യസംരക്ഷണ രംഗത്ത് പുതിയ സഹായങ്ങളാണ് ലഭ്യമാകുന്നതെന്ന് ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് നാഷനല്‍ ലീഡ് ഫോര്‍ ഹെല്‍ത്തി ഏജിങ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷെൻറ കീഴിലുള്ള പുതിയ ക്യു.ആർ.ഐ സേവനം ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലാണുള്ളത്. +974 40260400 എന്ന നമ്പറിൽ സേവനം ലഭ്യമാകും.
ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്നുവരെ ഈ നമ്പറിൽ വിളിക്കാം. തുടർചികിത്സക്കും 60നും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് പുതിയ ജെറിയാട്രിക് വെല്‍നസ് ക്ലിനിക്കില്‍ അപോയ്ന്മെൻറ് ലഭിക്കാനും ഈ ഹെൽപ്ലൈൻ ഉപകരിക്കും. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സേവനം ലഭ്യമാണ്. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച സേവനങ്ങളാണ് ലഭിക്കുന്നത്. സ്േട്രാക്, െബ്രയിൻ ഹെമറേജ്(തലച്ചോറിലെ രക്തപ്രവാഹം), തലച്ചോറിന് സംഭവിക്കുന്ന ക്ഷതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകൾ, ഓർത്തോപീഡിക് ശസ്ത്രക്രിയകൾ തുടങ്ങിയവ ബാധിച്ച രോഗികളുടെ തുടർപരിചരണവും സേവനവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുക. ഇവർക്ക് ഫിസിയോതെറപ്പി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
രോഗികൾക്കാവശ്യമായ മുഴുവൻ ചികിത്സസൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പക്ഷാഘാത ചികിത്സ-സേവന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പക്ഷാഘാതം, സ്േട്രാക്, മിനി സ്േട്രാക് രോഗികൾക്ക് മികച്ച ചികിത്സയാണ് സെക്കൻഡറി സ്േട്രാക് പ്രിവൻഷൻ ക്ലിനിക്കിൽ ലഭിക്കുന്നത്. 2018ലാണ് ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. പക്ഷാഘാതത്തിെൻറ രണ്ടാംഘട്ടത്തിൽ എത്താൻ സാധ്യതയുള്ളവർക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നത്.
സ്േട്രാക്, മിനി സ്േട്രാക് എന്നിവയുള്ള രോഗികളിൽ തുടക്കത്തിൽതന്നെ രോഗനിർണയം നടത്തി വേഗത്തിലുള്ള ചികിത്സയും പരിചരണവും നൽകുകയെന്നതാണ് ക്ലിനിക്കിെൻറ ലക്ഷ്യം. ഖത്തര്‍ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പെഷലൈസ്ഡ് റിഹാബിലിറ്റേഷൻ സേവനമായ 'ഈസി സ്ട്രീറ്റ്'പദ്ധതിയും കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. രോഗികൾക്ക് രോഗമുക്തി നേടുന്നതിനാവശ്യമായ സുരക്ഷിത അന്തരീക്ഷമാണ് 'ഈസി സ്ട്രീറ്റി'ൽ സജ്ജമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

