Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ടാലെൻറിയാ-കുട്ടികളുടെ ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് ഒക്ടോബർ പതിനാറിന് മസ്ജിദുൽ കബീറിൽ നടക്കും. നാല് കാറ്റഗറി ആയാണ് മത്സരം.

കിഡ് വിഭാഗ (4-6 വയസ്) ത്തിൽ ഖുർആൻ ഹിഫ്ള്, സ്റ്റോറി ടെല്ലിംഗ്, ഇസ്ലാമിക ഗാനം സബ് ജൂനിയർ വിഭാഗത്തി (7-9 വയസ്) ൽ ഖുർആൻ ഹിഫ്ള്, പ്രസംഗം, ഇസ്ലാമിക ഗാനം എന്നീ മത്സരങ്ങളാണ് ഉണ്ടാവുക. ജൂനിയർ വിഭാഗത്തി (10-12 വയസ്)ലും സീനിയർ വിഭാഗത്തി (13-15 വയസ്) ലും ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയുമാണ് മത്സര ഇനങ്ങൾ.

എല്ലാ വിഭാഗത്തിലും ക്വിസ്സ് മത്സരവും ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒക്ടോബർ രണ്ടിന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് -6900 7007, 6582 9673.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Registration for Islamic Talent Fest has begun
Next Story