റീജൻസി ഗ്രൂപ്പ് 15ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം
text_fieldsറീജൻസി ഗ്രൂപ് 15ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും പ്രമോഷൻസും ഒരുക്കിയതായി റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ. അമീറുദ്ദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു ഹൈപ്പർമാർക്കറ്റിൽനിന്ന് തുടങ്ങിയ റീജൻസി ഗ്രൂപ്പ് നിലവിൽ ഒമ്പത് ബ്രാഞ്ചുകളിലായി വ്യാപിച്ചുകിടക്കുകയാണ്. വാർഷികത്തിന്റെ ഭാഗമായി റീജൻസി ഗ്രൂപ്പിന്റെ എല്ലാ ഔട്ട്ലറ്റുകളിലും കില്ലർ പ്രമോഷൻ ഓഫറുകളും നിരവധി ഗിഫ്റ്റുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർഷികാഘോഷങ്ങൾക്ക് അബൂ ഹമൂർ ബ്രാഞ്ചിൽ തുടക്കമായി.
മെഗാ റാഫിൾ നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യഘട്ടം റീജൻസി ഹൈപ്പർമാർക്കറ്റ് അൽ വക്റ ബ്രാഞ്ചിൽ നടന്നു. 50 ഖത്തർ റിയാലോ അതിൽ കൂടുതലോ വിലയുള്ള ഓരോ പർച്ചേസും റാഫിൾ ഡ്രോയിൽ പങ്കെടുക്കാം. BAIC X7 കാർ, BAIC BJ40 കാർ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിങ്, മെഷീനുകൾ തുടങ്ങിയ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചെയർമാൻ അലി അഹമ്മദ് അൽ കുവാരി, മാനേജിങ് ഡയറക്ടർ കെ. അമീറുദ്ദീൻ, ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഫർസാദ് അക്കര, ഷബീർ പുത്തലത്ത്, എ.ജി.എം വിജയ കുമാർ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

