അറ്റകുറ്റപ്പണി ചെലവ് കുറക്കുന്നു: എൻജിൻ നിർമാണത്തിന് പുതിയ കേന്ദ്രം തുറന്ന് ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസ് ആരംഭിച്ച വിമാനങ്ങളുടെ എൻജിൻ നിർമാണകേന്ദ്രം ഫോട്ടോ: പെനിൻസുല
ദോഹ: പ്രതിവർഷമുള്ള സാങ്കേതിക അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാരിച്ച ചെലവ് നിയന്ത്രിക്കുന്നതിനും ടെക്നിക്കൽ പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നതിനുമായി ഖത്തർ എയർവേസ് പുതിയ എൻജിൻ നിർമാണ കേന്ദ്രം തുറന്നു. കോവിഡ് വെല്ലുവിളികൾക്കിടയിലും കമ്പനിയുടെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തർ എയർവേസിെൻറ ടെക്നിക്കൽ മെയിൻറനൻസ് കോംപ്ലക്സിൽ 9000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പുതിയ എൻജിൻ സൗകര്യം ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അഹ്മദ് അൽ സുലൈതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുല്ല നാസർ തുർകി അൽ സുബൈഈ, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ തുടങ്ങിയവരും മറ്റു മുതിർന്ന വ്യക്തികളും പങ്കെടുത്തു.
എൻജിൻ നിർമാണവും എൻജിൻ പാർട്സ് സംഭരണ പ്രക്രിയയും പുതിയ വിഭാഗത്തിൽ കേന്ദ്രീകരിക്കപ്പടും. വിവിധ എയർക്രാഫ്റ്റുകളുടെ എൻജിനുകളുടെ നിർമാണമാണ് ഇവിടെ നടക്കുക. ഒപ്പം എൻജിൻ െപ്രാഡക്ഷൻ ലൈൻ നാലിൽ നിന്നും എട്ട് ലൈനാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ്, ഹ്യൂമിഡിറ്റി എന്നിവ നിയന്ത്രിച്ച് ഒരേ സമയം 80 വിവിധ രീതിയിലുള്ള എൻജിനുകൾ ഇവിടെ സൂക്ഷിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഖത്തറിെൻറ ഏവിയേഷൻ മേഖലയുടെ ഉയർച്ചക്കും വളർച്ചക്കും പുതിയ നേട്ടം ഏറെ സഹായകമാകുമെന്ന്മ ന്ത്രി ജാസിം സൈഫ് അൽ സുലൈതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.