Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെ​ഡ്​​മി നോ​ട്ട്​ 8...

റെ​ഡ്​​മി നോ​ട്ട്​ 8 പ്രോ, ​നോ​ട്ട്​ 8 ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ

text_fields
bookmark_border
റെ​ഡ്​​മി നോ​ട്ട്​ 8 പ്രോ, ​നോ​ട്ട്​ 8 ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ
cancel
camera_alt????????? ????????? 8 ?????, ?????????? 8 ?????????????? ??????????? ????????????? ?????????????????? ????????????????????? ??????????????????? ????????? ?????????????????????????

ദോ​ഹ: ഷി​വോ​മി​യു​ടെ പു​തി​യ റെ​ഡ്​​മി നോ​ട്ട്​ 8 പ്രോ, ​നോ​ട്ട്​ 8 എ​ന്നീ പു​തി​യ മോ​ഡ​ൽ സ്​​മാ​ർ​ട്ട് ​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഖ​ത്ത​റി​ൽ വി​പ​ണി​യി​ലി​റ​ക്കി. ഏ​തൊ​രാ​ൾ​ക്കും താ​ങ്ങാ​വു​ന്ന വി​ല​യി​ലു​ള്ള നൂ​ ത​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണി​വ. കൈ​യി​ൽ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന എം.​​ഐ​യു​ടെ പു​തി​യ വാ​ക്വം ക്ലീ​ന​റും വി​പ​ണി​യി​ലി​റ​ക്കി. 64 എം.​പി കാ​മ​റ​യാ​ണ്​ റെ​ഡ്​​മി നോ​ട്ട്​ 8 പ്രോ​യു​ടെ വ​ലി​യ പ്ര​ ത്യേ​ക​ത. ഷി​വോ​മി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​രം കാ​മ​റ​യു​ള്ള ഫോ​ൺ പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ ഷി​വോ​മി​യു​ടെ അം​ഗീ​കൃ​ത​വി​ത​ര​ണ​ക്കാ​രാ​യ ഇ​ൻ​റ​ർ​ടെ​ക്​ ഗ്രൂ​പ്പാ​ണ്​ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കി​യ​ത്.
ച​ട​ങ്ങി​ൽ ഇ​ൻ​റ​ർ​ടെ​ക്​ ഗ്രൂ​പ് സി.​എ​ഫ്.​ഒ ജോ​ർ​ജ്​ തോ​മ​സ്, ഷി​വോ​മി ക​ൺ​ട്രി മാ​നേ​ജ​ർ റി​ച്ചാ​ർ​ഡ്​ ഴാ​ങ്, ഇ​ൻ​റ​ർ​ടെ​ക്​ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ എ​ൻ.​കെ. അ​ഷ്​​റ​ഫ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

മി​ന​റ​ൽ ഗ്രേ, ​പേ​ൾ വൈ​റ്റ്, ഫോ​റ​സ്​​റ്റ്​ ഗ്രീ​ൻ എ​ന്നീ വ​ർ​ണ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ റെ​ഡ്​​മി നോ​ട്ട്​ 8 മോ​ഡ​ലി​ന്​ (6GB +64GB) 899 റി​യാ​ൽ ആ​ണ്​ വി​ല. 6GB+128GBക്ക്​ 949 ​റി​യാ​ൽ ആ​ണ്​ വി​ല. 4GB + 64GB, 4GB + 128GB എ​ന്നി​ങ്ങ​നെ റെ​ഡ്​​മി നോ​ട്ട്​ 8 മോ​ഡ​ൽ ല​ഭ്യ​മാ​ണ്​. 699 റി​യാ​ൽ മു​ത​ലാ​ണ്​ വി​ല. സ്​​പേ​സ്​ ബ്ലാ​ക്ക്, നെ​പ്​​റ്റ്യൂ​ൺ ബ്ലൂ, ​മൂ​ൺ​ലൈ​റ്റ്​ വൈ​റ്റ്​ എ​ന്നീ വ​ർ​ണ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 48 എം.​പി അ​ൾ​ട്ര ഹൈ ​െ​റ​സ​ലൂ​ഷ​ൻ ക്വാ​ഡ്​ കാ​മ​റ​യും ​പ്രീ​മി​യം ഡി​സൈ​നു​മാ​ണ്​ പ്ര​ത്യേ​ക​ത.
അ​ൽ​നാ​സ​ർ സ്​​ട്രീ​റ്റി​ലെ എം.​െ​എ. സ്​​റ്റോ​ർ, ത​വാ​ർ മാ​ളി​ലെ എം.​ഐ സോ​ൺ, മി​ർ​ക​ബ്​ മാ​ളി​ലെ എം.​ഐ സോ​ൺ, രാ​ജ്യ​ത്തെ മ​റ്റ്​ മൊ​ബൈ​ൽ ഔ​ട്ട്​​​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പു​തി​യ മോ​ഡ​ലു​ക​ൾ വാ​ങ്ങാം. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​വ​രു​ടെ സ​മ്മാ​ന​ങ്ങ​ളും കൈ​പ്പ​റ്റാം. എം.​ഐ​യു​ടെ വാ​ക്വം​ക്ലീ​ന​ർ ഖ​ത്ത​ർ വി​പ​ണി​യി​ൽ ഉ​ട​ൻ ല​ഭ്യ​മാ​കും. വി​ല 899 റി​യാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsredmi note8pro
News Summary - redmi note8pro-qatar-gulf news
Next Story