Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതണുപ്പുകാലത്ത്​...

തണുപ്പുകാലത്ത്​ സഹായത്തി​െൻറ ചൂടുമായി റെ​ഡ്ക്ര​സ​ൻറ്​

text_fields
bookmark_border
തണുപ്പുകാലത്ത്​ സഹായത്തി​െൻറ ചൂടുമായി റെ​ഡ്ക്ര​സ​ൻറ്​
cancel

ദോ​ഹ: തണുപ്പുകാലത്ത്​ ദുരിതം ഇരട്ടിക്കുന്ന കോടിക്കണക്കിന്​ മനുഷ്യരാണ്​ ലോകത്തുള്ളത്​. അവർക്ക്​ വസ്​ത്രമായും ഭക്ഷണമായും സഹായം എത്തിച്ച്​ ആശ്വാസം പകരുകയാണ്​ ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ൻറ്​ സൊ​സൈ​റ്റി(​ക്യു.​ആ​ര്‍.​സി). ഇതിനായി 1.4 കോ​ടി റി​യാ​ലി​​​​െൻറ ശൈ​ത്യ​കാ​ല സ​ഹാ​യ കാ​മ്പ​യി​നാണ്​ ഇത്തവണ നടത്തുന്നത്​. 2,25,000 പേ​ര്‍ക്കാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. ‘കൊ​ടു​ക്ക​ലി​​​​െൻറ യാ​ത്ര’ എ​ന്നാണ്​ ഇ​ത്ത​വ​ണ​ത്തെ കാ​മ്പ​യി​​​​െൻറ പേര്​. ഇൗ ആവശ്യങ്ങൾക്കായി ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ൻറി​ന് സ​ഹാ​യം ന​ല്‍കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് 44027777, 66666364, 66644822, 16002 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചും മാ​ളു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ബൂ​ത്തു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചും അവ കൈ​മാ​റാ​ം.


പ്ര​ധാ​ന​മാ​യും ഏ​ഷ്യ ആ​ഫ്രി​ക്ക പ്രദേ​ശ​ങ്ങ​ളി​ലെ ദു​രി​ത ബാ​ധി​ത​രെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇത്തവണത്തെ കാമ്പയിൻ. സൊസൈറ്റിയുടെ 13ാം വാ​ര്‍ഷി​ക ശൈ​ത്യ​കാ​ല കാ​മ്പ​യി​നാ​ണിതെന്ന്​ ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ൻറ്​ എ​ക്സി​ക്യു​ട്ടീ​വ് ഡ​യറക്ട​ര്‍ ഇ​ബ്രാ​ഹിം അ​ബ്ദു​ല്ല അ​ല്‍മാ​ലി​കി, റി​ലീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​ര​ക്ട​ര്‍ മു​ഹ​മ്മ​ദ് സ​ലാ​ഹ് ഇ​ബ്രാ​ഹിം, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍മു​ല്ല എന്നിവർ വാ​ര്‍ത്താസ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. എ​ല്ലാ ത​യ്യാ​റെ​ടു​പ്പു​ക​ളും ത​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യിഅ​ല്‍മാ​ലി​കി പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ലക്ഷ്യം. ഇ​ത്ത​വ​ണ​യും കൂ​ടു​ത​ല്‍ പാ​വ​പ്പ​ട്ട​വ​ര്‍ക്ക്് സ​ഹാ​യം കൈ​മാ​റും. അ​ഭയാ​ര്‍ഥി​ക​ളും വീ​ടി​ല്ലാ​ത്ത​വ​ര്‍ക്കും പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട​വ​ര്‍ക്കു​മാ​ണ് സ​ഹാ​യം പ്ര​ധാ​ന​മാ​യും ന​ല്‍കു​ന്ന​ത്. ക​ടു​ത്ത ത​ണു​പ്പി​ല്‍ അ​വ​ര്‍ക്ക് പി​ടി​ച്ചു​നി​ല്‍ക്കാ​നു​ള്ള സ​ഹാ​യ​മാ​ണി​ത്​.


വ​ര്‍ഷ​ത്തി​ലെ ത​ണു​ത്ത മാ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​നും വ​സ്ത്ര​ത്തി​നും ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും വ​യോ​ധി​ക​രേ​യു​ം പ്രത്യേകം കണ്ടെത്തി സഹായം എത്തിക്കും. ഇതിനായി സംഭാവനകൾ നൽകിയ ന​ല്‍കി​യ ഖ​ത്ത​ര്‍ ജ​ന​ത​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഡോ. ​ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ല​ബ​നാ​ന്‍, തു​ര്‍ക്കി, യ​മ​ന്‍, സി​റി​യ, ജോ​ര്‍ദാ​ന്‍, അ​ഫ്ഗാ​നി​സ്താ​ന്‍, താ​ജി​കി​സ്താ​ന്‍, കി​ര്‍ഗി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കാ​ണ് ഇത്തവണ കൂടുതലായും സ​ഹാ​യം എത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsredcresent
News Summary - redcresent-qatar-qatar news
Next Story