Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെ​ഡ്ക്ര​സ​ൻ​റ്...

റെ​ഡ്ക്ര​സ​ൻ​റ് അ​ദാ​ഹീ പ​ദ്ധ​തി; തു​ണ​യാ​യ​ത് 1,25,000 പേ​ർ​ക്ക്​

text_fields
bookmark_border
റെ​ഡ്ക്ര​സ​ൻ​റ് അ​ദാ​ഹീ പ​ദ്ധ​തി; തു​ണ​യാ​യ​ത് 1,25,000 പേ​ർ​ക്ക്​
cancel
camera_alt

ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് അ​ദാ​ഹീ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ വി​ദേ​ശ​രാ​ജ്യ​ത്ത്​ ബ​ലി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ​യും മ​റ്റ്​ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി​യു​ടെ അ​ദാ​ഹീ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യ​ത് 1,25,000 പേ​ർ. ഖ​ത്ത​റി​ൽ അ​ൽ വ​ക്റ​യി​ലെ അ​റ​വു​ശാ​ല​യി​ൽ ഇൗ​ദി‍െൻറ മൂ​ന്ന്, നാ​ല് ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ​യാ​ണ് ബ​ലി​മാം​സ വി​ത​ര​ണം ന​ട​ന്ന​ത്. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്കു​മാ​ണ് മാം​സ വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാം​സ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 40 പേ​ര​ട​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് വി​ന്യ​സി​ച്ച​ത്.

1000 ചെ​മ്മ​രി​യാ​ടു​ക​ളാ​ണ് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ ഖ​ത്ത​ർ റെ​ഡ് ക്ര​സ​ൻ​റി ‍െൻ​റ സോ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​സ്​ േപ്രാ​ഗ്രാ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 711 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത 605 ബ​ലി​മൃ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. സു​ഡാ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ​നി​ന്നു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് 50 എ​ണ്ണ​വും യ​മ​നി ക​മ്യൂ​ണി​റ്റി​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​യി 200 എ​ണ്ണ​വും 2180 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 109 എ​ണ്ണ​വും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് അ​ദാ​ഹി പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഡൊ​ണേ​ഷ​ൻ ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റു​മാ​ർ​ക്കു​മാ​യി 36 ബ​ലി മൃ​ഗ​ങ്ങ​ളെ​യും വി​ത​ര​ണം ചെ​യ്ത​താ​യി ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് അ​റി​യി​ച്ചു. രാ​ജ്യ​ത്തി‍െൻറ വി​ദൂ​ര​ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ 52 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള അ​ദാ​ഹി പ​ദ്ധ​തി​യു​ടെ ബ​ലി മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ളും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സ​ജ്ജ​മാ​ക്കി​യി​രു​ന്നു.അ​തേ​സ​മ​യം, ഫ​ല​സ്​​തീ​നി​ലെ വെ​സ്​​റ്റ് ബാ​ങ്കി​ൽ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് മി​ഷ​ൻ അ​ർ​ഹ​രാ​യ 7335 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ദാ​ഹീ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ലി മാം​സം വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsqatargulf newsred cresent
Next Story