Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികൾക്ക്​ ആരോഗ്യ...

പ്രവാസികൾക്ക്​ ആരോഗ്യ ബോധവത്​കരണവുമായി റെഡ്ക്രസൻറ്

text_fields
bookmark_border
പ്രവാസികൾക്ക്​ ആരോഗ്യ ബോധവത്​കരണവുമായി റെഡ്ക്രസൻറ്
cancel

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കിടയിൽ ആരോഗ്യ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിച്ച് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റെഡ്ക്രസൻറ് ട്രെയ്​നിങ് ആൻഡ് ഡെവലപ്മെൻറ് സെൻററിലെ ആരോഗ്യ വിദ്യഭ്യാസ വിഭാഗമാണ്​ വർക്കേഴ്സ്​ ഹെൽത്ത് സെൻററുകളിൽ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്കിടയിൽ കോവിഡ്, പകർച്ചപ്പനി ഉൾപ്പെടെ രോഗങ്ങൾ വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതി​െൻറ ഭാഗമായാണ്​ റെഡ്​ക്രസൻറ്​ നേതൃത്വത്തിൽ ബോധവത്​കരണ പരിപാടി നടന്നത്​. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സംഘടിപ്പിച്ചത്.

തൊഴിലാളികൾക്കായുള്ള ഖത്തർ റെഡ്ക്രസൻറി​െൻറ നാല് ഹെൽത്ത് സെൻററുകൾ സന്ദർശിച്ച ആരോഗ്യ വിദഗ്​ധർ, കോവിഡ് വാക്സിൻ സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്​കരണം നടത്തി. വ്യക്തിഗത ശുചിത്വം, അണുമുക്ത സംസ്​കാരം എന്നിവ വളർത്തുന്നതി​െൻറ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുടെ പേഴ്സനൽ ഹൈജീൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വ്യക്തിതലത്തിലും തൊഴിലാളി സമൂഹത്തിലും കോവിഡ് പോലെയുള്ള സാംക്രമികരോഗങ്ങൾ പകരുന്നത് പ്രതിരോധിക്കുന്നതിൽ ഇതു സഹായകമാകും.

ഓരോ ഹെൽത്ത് സെൻററുകളിലും ആഴ്ചയിൽ രണ്ട് ആരോഗ്യ ബോധവത്​കരണ സെഷനുകളാണ് സംഘടിപ്പിക്കുന്നത്. വിവിധ ഭാഷകളിലായി അവതരിപ്പിക്കുന്ന പരിപാടികളിൽ വാക്സിനേഷ​െൻറ പ്രാധാന്യവും കോവിഡ് മഹാമാരിയിൽനിന്നുള്ള നിരന്തരമായ വ്യക്തിഗത സുരക്ഷ സംബന്ധിച്ചും വിശദീകരിക്കുന്നു.

ഓരോ മാസവും മൂവായിരത്തിലധികം തൊഴിലാളികളാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുന്നത്.

ദേശീയ ഹെൽത്ത് സ്​ട്രാറ്റജിയിലൂടെ ആരോഗ്യരംഗത്ത് ഖത്തർ വളരെയേറെ മുന്നേറിയിരിക്കു​െന്നന്ന് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി മെഡിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ അബ്​ദുല്ല സുൽത്താൻ അൽ ഖത്താൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:red crescent qatar
News Summary - Red Crescent with health awareness for expats
Next Story