Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെ​ഡ്ക്ര​സ​ൻ​റ്...

റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി  അ​ദാ​ഹീ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി  അ​ദാ​ഹീ കാ​മ്പ​യി​ന് തു​ട​ക്കം
cancel

ദോ​ഹ: ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ലി ക​ർ​മ്മ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി​യു​ടെ അ​ദാ​ഹീ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ൾ​ക്കി​ഷ്​​ട​മു​ള്ള ബ​ലി മൃ​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കാ​നും ഏ​ത് സ്​​ഥ​ല​ത്ത് അ​ത് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും തീ​രു​മാ​നി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും അ​തി​നാ​യി പ​ണ​മ​ട​ക്കേ​ണ്ട ആ​വ​ശ്യം മാ​ത്ര​മേ​യു​ള​ളൂ​വെ​ന്നും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ളി ബി​ൻ ഹ​സ​ൻ അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു. 

ബ​ലി പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ സ​ജ്ജ​മാ​യി നി​ൽ​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ൽ ബ​ലി ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യു​ള്ള ഉ​രു​ക്ക​ളെ വി​ദാം ഫു​ഡ് ക​മ്പ​നി ന​ൽ​കു​മെ​ന്നും നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കു​മി​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ശേ​ഷം ആ​വ​ശ്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ബ​ലി​മാം​സം ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം ചെ​യ്യും. 
സ്വ​ന്തം നാ​ടു​ക​ളി​ൽ നി​ന്ന​ക​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും പ​ദ്ധ​തി വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും പ​ദ്ധ​തി​ക്ക് സൊ​സൈ​റ്റി​യു​ടെ ശ​രീ​അ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും അ​ൽ ഹ​മ്മാ​ദി വ്യ​ക്ത​മാ​ക്കി. 

20 രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും എ​ട്ട് മി​ല്യ​ൻ റി​യാ​ൽ ചെ​ല​വാ​ണ് പ​ദ്ധ​തി​ക്ക് വ​ക​യി​രു​ത്തു​ന്ന​തെ​ന്നും ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ൻ​റ് ആ​ൻ​ഡ് റി​ലീ​ഫ് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് സ​ലാ​ഹ് ഇ​ബ്റാ​ഹിം പ​റ​ഞ്ഞു. 
കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ മാ​ളു​ക​ളി​ലും അ​ൽ​മീ​ര സ്​​റ്റോ​റു​ക​ളി​ലു​മു​ള്ള ഏ​ജ​ൻ​റു​മാ​രെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ത​ല്ലെ​ങ്കി​ൽ ഖ​ത്ത​ർ റെ​ഡ്്ക്ര​സ​ൻ​റിെ​ൻ​റ www.qrcs.org.qa വെ​ബ്സൈ​റ്റ് വ​ഴി​യോ 66644822 – 66666364 – 16002 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsred crescent society
News Summary - red crescent society-qatar news
Next Story