വാണിമേൽ പഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം
text_fieldsവാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർക്ക് ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർക്ക് ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രവർത്തക സമിതി സ്വീകരണം നൽകി. നുഐജ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഗ്രാമപഞ്ചായത്തിൽനിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് വേഗത കൂട്ടാൻ പരിശ്രമിക്കുമെന്നും പി. സുരയ്യ ടീച്ചർ പറഞ്ഞു. പ്രവാസി ഫോറം ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദ് പഞ്ചായത്ത് പ്രസിഡന്റിനെ ഷാൾ അണിയിച്ചു.
വാണിമേൽ ക്രസന്റ് സ്കൂൾ റിട്ട. അധ്യാപകൻ പി.വി. അഹമ്മദ് മാസ്റ്റർ സംസാരിച്ചു. ടി.കെ. അലി ഹസ്സൻ, സാദിഖ് ചെന്നാടൻ, എം.കെ. അബ്ദുസ്സലാം, എം.കെ. മമ്മു, ഷംസുദ്ദീൻ വാണിമേൽ എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് മറുപടി നൽകി. പ്രവാസി ഫോറം ജനറൽ സെക്രട്ടറി കെ.കെ. സുബൈർ സ്വാഗതവും ട്രഷറർ സി.കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

