സാബിറ ടീച്ചർക്ക് സ്വീകരണം നൽകി
text_fieldsകണ്ണൂർ കോർപറേഷൻ കൗൺസിലർ സാബിറ ടീച്ചർക്ക് അബ്ദുൽ നാസർ നാച്ചി ഉപഹാരം സമർപ്പിക്കുന്നു
ദോഹ: ഹ്രസ്വസന്ദർശനാർഥം ഖത്തറിലെത്തിയ കണ്ണൂർ കോർപറേഷൻ കൗൺസിലറും വനിത ലീഗ് നേതാവുമായ സാബിറ ടീച്ചർക്ക് കണ്ണൂർ മണ്ഡലം കെ.എം.സി.സി ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് സി.കെ റഫീഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സലിം നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി ഉപഹാരം നൽകി.
അബ്ദുൽ നാസർ നാച്ചി, സ്റ്റേറ്റ് കൗൺസിൽ മെംബർ റഫീഖ് പള്ളിവളപ്പ്, ജില്ല ജനറൽ സെക്രട്ടറി സയ്യിദ് ഷഹബാസ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ നിസാമി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി നസീം നീർച്ചാൽ സ്വാഗതവും ട്രഷറർ സമീർ കക്കാട് നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഇ. അബ്ദുൽ ഗഫൂർ, ഹാരിസ് അബൂബക്കർ, ശിഹാബ് ഏഴര, മുനീബ് വാരം കടവ്, നിയാസ് എ.പി തുടങ്ങിയവർ നേതൃത്വം നൽകി.

