പ്രവാസി വെൽഫെയർ സാഹോദര്യ യാത്രക്ക് സ്വീകരണം
text_fieldsപ്രവാസി വെല്‍ഫെയര്‍ സാഹോദര്യയാത്രക്ക് മഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ
ആർ. ചന്ദ്രമോഹന് ചിത്രം സമ്മാനിക്കുന്നു
ദോഹ: ‘നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മഞ്ചേരി മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റിന് വിവിധ സംഘടന പ്രതിനിധികൾ ഹാരാർപ്പണം നടത്തി. ചന്ദ്രമോഹൻ മറുപടി പ്രസംഗം നടത്തി. ഷിബിലി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് യാസർ എം.ടി അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി മൈലാഞ്ചിയിടൽ, കുട്ടികള്‍ക്കായി ഡ്രോയിങ്, കളറിങ് എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു. വിജയികൾക്കും പങ്കെടുത്ത കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു.
ലഹരി ബോധവത്കരണ ക്ലാസിന് ഡോ. ഷഫീഖ് നേതൃത്വം നല്കി. ചിത്രകാരി ഷാമിയ വരച്ച ചിത്രം സമ്മാനമായി സംസ്ഥാന പ്രസിഡന്റിന് സമര്‍പ്പിച്ചു. ഷാക്കിർ കെ, ഹുസൈൻ എം.ടി , നാസർ പി, ഷിബിലി പയ്യനാട്, സൽമാൻ എ.കെ, ഫസീല, സൽവ, ഫെബിന എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

