ഷാഫി പറമ്പിൽ എം.എൽ.എക്ക് സ്വീകരണം
text_fieldsഷാഫി പറമ്പിൽ എം.എൽ.എക്ക് നസീം ഹെൽത്ത് കെയർ നൽകിയ സ്വീകരണത്തിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ്
മിയാൻദാദ് ഉപഹാരം നൽകുന്നു
ദോഹ: വർണം, ഭാഷാ , മതം, ജാതി എന്നിവയെല്ലാം മനുഷ്യനെ വേർതിരിവിലേക്ക് കൊണ്ടു പോകുമ്പോൾ എല്ലാ വിഭാഗം മനുഷ്യരെയും ഒന്നിപ്പിക്കുവാൻ പറ്റിയ മന്ത്രമാണ് ഫുട്ബോളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ എ പറഞ്ഞു.
ലോകകപ്പിൻെറ ഭാഗമായി ഖത്തറിലെത്തിയ ഷാഫി പറമ്പിൽ എം.എൽ.എക്ക് നസീം ഹെൽത്ത് കെയർ നല്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്ബോളിന്റെ ഏറ്റവും വലിയ മേന്മയും വ്യത്യസ്തയും ഇതാണെന്നും ഷാഫിപറമ്പിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തു.

