കൽപറ്റ നാരായണനും പി.കെ പാറക്കടവിനും സ്വീകരണം നൽകി
text_fieldsപി.കെ പാറക്കടവ്, കൽപറ്റ നാരായണൻ എന്നിവർ സി.ഐ.സി ഭാരവാഹികൾക്കൊപ്പം
ദോഹ: ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയ എഴുത്തുകാരായ കൽപറ്റ നാരായണനും പി.കെ പാറക്കടവിനും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സ്വീകരണം നൽകി.
പ്രസിഡന്റ് ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഹബീബ് റഹ്മാൻ കിഴിശ്ശേരി, അർഷദ് ഇ, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ, യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് എന്നിവർ പങ്കെടുത്തു.
മൻസൂറയിലെ സി.ഐ.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നൗഫൽ പാലേരി, പി.പി. റഹീം, നിയാസ് ടി.എം, മുസ്തഫ കെ, മുഹമ്മദലി പി തുടങ്ങിയവർ എഴുത്ത്, വായന, സമകാലിക രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അതിഥികളുമായി സംവദിച്ചു. സെൻട്രൽ അഡ്വൈസറി കൗൺസിൽ അംഗങ്ങൾ, തനിമ, പി.ആർ എക്സിക്യൂട്ടിവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

