Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈ​ക്കി​ൾ യാ​ത്രി​ക​ൻ...

സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

സാ​ഹ​സി​ക സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് അ​ബൂ​സം​റ അ​തി​ർ​ത്തി​യി​ൽ നൽകിയ സ്വീ​ക​ര​ണം

ദോഹ: കേ​ര​ളം മു​ത​ൽ ല​ണ്ട​ൻ വ​രെ 450 ദി​വ​സം കൊ​ണ്ട് ര​ണ്ട് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ഖ​ത്ത​ർ-​സൗ​ദി അ​തി​ർ​ത്തി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഖ​ത്ത​ർ ഇ​ന്ത്യ​ൻ സൈ​ക്ലി​ങ് ക​മ്യൂ​ണി​റ്റി ക്യൂ ​ക്രാ​ങ്ക്സും മു​ബാ​റ​ക് ക​ഫെ​യും റാ​ഗ് ഗ്ലോ​ബ​ൽ ബി​സി​ന​സ് ഹ​ബ്ബും ഫ്ല​യ​ർ ഫോ​ട്ടോ​സും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

ഹ​യ്യാ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ബൂ സം​റ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച ആ​ദ്യ സ​ഞ്ചാ​രി​യാ​ണ് ഫാ​യി​സ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി യു.​എ.​ഇ​യി​ൽ നി​ന്നും സൗ​ദി വ​ഴി ഖ​ത്ത​റി​ലെ​ത്തി​യ​ത്.




ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​യെ ക​ള്‍ച്ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ന്റെ ഫു​ട്ബാ​ള്‍ ആ​വേ​ശം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചേ​ര്‍ത്ത ഫാ​യി​സി​നെ ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ് ഖ​ത്ത​ര്‍ ദേ​ശീ​യ ടീ​മി​ന്റെ ലോ​ക​ക​പ്പ് ജ​ഴ്സി സ​മ്മാ​നി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഹീം വേ​ങ്ങേ​രി, യാ​സ​ര്‍ പൈ​ങ്ങോ​ട്ടാ​യി, അം​ജ​ദ് കൊ​ടു​വ​ള്ളി, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സൈ​നു​ദ്ദീ​ന്‍ നാ​ദാ​പു​രം, റ​ബീ​അ്‌ സ​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohacyclistsfayaz
News Summary - reception given to cyclists fayaz
Next Story