Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാറക്കൽ അബ്ദുല്ല...

പാറക്കൽ അബ്ദുല്ല എം.എൽ.എക്ക് സ്വീകരണം നാളെ

text_fields
bookmark_border
പാറക്കൽ അബ്ദുല്ല എം.എൽ.എക്ക് സ്വീകരണം നാളെ
cancel

ദോഹ: കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലക്ക് കെ.എം.സി.സി ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകുന്നു. ‘സെലബ്രേറ്റിങ് കുറ്റ്യാടി’ എന്ന പേരിൽ വൈകീട്ട് ആറുമുതൽ വക്റ അൽ മഷാഫിലെ പോഡാർ പേൾ സ്കൂൾ കാമ്പസിലാണ് പരിപാടി. കുടുംബങ്ങൾക്ക് പ്ര​ത്യേക സൗകര്യമുണ്ടാകും. ഖത്തർ കെ.എം.സി.സിയിൽ ദീർഘകാലം സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് പാറക്കൽ അബ്ദുല്ല. രണ്ടാം തവണ എം.എൽ.എ ആയശേഷം ആദ്യമായി ഖത്തറിലെത്തുന്ന പാറക്കൽ അബ്ദുല്ലക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വർണാഭമായ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ജി.സി.സി ബെസ്റ്റ് സിങ്ങർ അവാർഡ് ജേതാവും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം റിയാസ് കരിയാട് നയിക്കുന്ന സംഗീതരാവിൽ, പട്ടുറുമാൽ ഫെയിം ഹംദാൻ, മീഡിയ വൺ റിയാലിറ്റി ഷോ ഫെയിം ഫർസാന അബ്ദുൽ നാസർ, ഹിബ, നൈനിക എന്നിവർ സിബന്ധിക്കും. തബലിസ്റ്റ് അഷ്‌കർ നയിക്കുന്ന ഓർക്കസ്ട്ര ടീം സംഗീതവിരുന്നിന് മിഴിവേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAReceptionqatar​Parakkal Abdullah
News Summary - Reception for Parakkal Abdullah MLA tomorrow
Next Story