കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് സ്വീകരണം
text_fieldsകെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ
സ്വീകരണം
ദോഹ: വിവിധ പരിപാടികൾക്കായി ഖത്തറിലെത്തിയ ഒ.ഐ.സി.സി ഇൻകാസ് ഖത്തറിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസിനും സോണി സെബാസ്റ്റ്യനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെറുപ്പത്ത്, ജനറൽ സെക്രട്ടറി ശ്രീജിത് നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, ജീസ് ജോസഫ്, നാസർ വടക്കേക്കാട്, നഹാസ് കോടിയേരി, മുജീബ്, രഞ്ജു പത്തനംതിട്ട, സലീം ഇടശ്ശേരി, ജോർജ് കുരുവിള, ശംസുദ്ദീൻ, നൗഫൽ കട്ടുപ്പാറ, മാത്തൻ കോട്ടയം, ചാൾസ് ആലപ്പുഴ, ടിജോ തോമസ്, ജോബി, അനീസ് വളപുരം തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറിലെ സംഘടനാ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും പരിപാടികളും അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

