കെ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം
text_fieldsഒ.ഐ.സി.സി ഇൻകാസ് നൽകിയ സ്വീകരണ ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളെ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഷാൾ അണിയിച്ച് ആദരിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്ക് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി. കാലിക്കറ്റ് നോട്ട്ബുക്ക് ഹോട്ടലിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുതായി തിരഞ്ഞെടുത്ത കെ.എം.സി.സി ഭാരവാഹികളെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിക്കുവേണ്ടി അദ്ദേഹം ഷാൾ അണിയിച്ച് അനുമോദിച്ചു. വർക്കിങ് പ്രസിഡൻറ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം പറഞ്ഞു. കോട്ടയം ജില്ല പഞ്ചായത്ത് അംഗം വൈശാഖ്, കെ.എം.സി.സി പ്രസിഡൻറ് ഡോ. സമദ്, ജന. സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ, ഇൻകാസ് ആക്ടിങ് പ്രസിഡൻറ് നായാസ് ചെരുപ്പത്ത്, ജന. സെക്രട്ടറിമാരായ മനോജ് കൂടൽ, സിറാജ് പാലൂർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ജില്ല പ്രസിഡൻറ്മാരും ജന. സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.

