കെ.എം.സി.സി മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം
text_fieldsദോഹ: തിരുവമ്പാടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്ക് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന ജന. സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എ. നാസർ, ജനറൽ സെക്രട്ടറി ടി.പി. അബ്ബാസ്, ട്രഷറർ ഫൈസൽ വാഫി എന്നിവർക്ക് അസീസ് നരിക്കുനിയും സെക്രട്ടറി പി.പി. സുഹാസിന് ഒ.പി. സാലിയും ഷാൾ അണിയിച്ചു.
അനീസ് കലങ്ങോട്ട് അധ്യക്ഷത വഹിച്ചു. ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 28ന് അബൂഹമൂർ അൽജസീറ അക്കാദമിയിൽ പെനാൽറ്റി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അനസ് പന്നിക്കോട്, എം.എ. അസീസ്, ഖൈസ് കൊടിയത്തൂർ സംസാരിച്ചു. അഡ്വ. സജിമോൻ കാരക്കുറ്റി സ്വാഗതവും എ.എം. മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

