കോവിഡ് വാക്സിൻ സ്വീകരിക്കൂ, ഇഹ്തിറാസിൽ 'സ്വർണം'നേടൂ
text_fieldsആരോഗ്യമന്ത്രാലയം ആസ്ഥാനം
ദോഹ: ഒരാൾക്ക് കോവിഡ് ഉണ്ടോ എന്ന് മറ്റുള്ളവർക്ക് അറിയാനുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ മൊബൈൽ ആപ്ലിക്കേഷനാണ് 'ഇഹ്തിറാസ്'. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്നു. പച്ച, ഗ്രേ, ചുവപ്പ്, മഞ്ഞ വർണങ്ങളിലൂടെയാണ് ആളുകൾക്ക് ഈ ആപ് വിവരങ്ങൾ നൽകുന്നത്. പോസിറ്റിവായ ആൾ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്. ആപിെൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്. പോസിറ്റിവ് ആയ ആളുടെ ആപിലെ ബാർകോഡിെൻറ നിറം ചുവപ്പാകും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റിവ് ആണ് എന്നാണർഥം. മഞ്ഞ നിറമുള്ളയാൾ ക്വാറൻറീനിൽ ആണെന്നും സൂചിപ്പിക്കുന്നു.
ഇനിയിതാ പുതിയ സൗകര്യം കൂടി ആപിൽ വന്നിരിക്കുന്നു. കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും ഇനി സ്വർണനിറം തെളിയും. അതുമാത്രമല്ല, ബാർകോഡിന് താഴെ 'COVID19 VACCINATED'എന്ന സ്റ്റാമ്പിങ്ങും വരും. അതായത് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ കൂടുതൽ ആത്മവിശ്വാസത്തിലും ൈധര്യത്തിലും ഇനി കഴിയാമെന്ന് സാരം.
വാക്സിനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്ന 'VACCINATION'എന്ന പുതിയ വിൻഡോ കൂടി ആപിെൻറ ബാർേകാഡിന് മുകളിൽ വലതുഭാഗത്ത് കാണാം. ആപ്ൾ ഫോണിൽ ആണെങ്കിൽ ഇതു താെഴ ഭാഗത്തായിരിക്കും. ആദ്യഡോസ് സ്വീകരിച്ചയാൾക്ക് അടുത്ത ഡോസിെൻറ സമയം, സ്ഥലം, ദിവസം, ഏത് വാക്സിൻ തുടങ്ങിയ വിവരങ്ങളടക്കം മന്ത്രാലയം അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കും.
ഖത്തറിൽ ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്.
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണിത്. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും.
പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ്ചെയ്യാനുമാകും. നാലുഘട്ടമായാണ് കാമ്പയിൻ നടത്തുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗങ്ങളെ മുൻഗണനപ്പട്ടികയിൽ ഉൾെപ്പടുത്തും. എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇതിനാൽ എല്ലാവരും വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത് സന്നദ്ധരായി നിൽക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽബയാത് പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും സാമൂഹിക അകലം പാലിക്കല്, മാസ്ക് ധരിക്കല്, ക്വാറൻറീന് തുടങ്ങിയവ തുടർന്നും പാലിക്കണം. ഖത്തറിൽ കോവിഡ് പ്രതിരോധമേഖലയിലെ നിർണായക ചുവടുവെപ്പായിരുന്നു 'ഇഹ്തിറാസ്' ആപ്. രോഗത്തിെൻറ സാമൂഹികവ്യാപനം തടയാൻ ഇത് ഏറെ സഹായിക്കുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഗൾഫിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് രക്ഷയായതും ഈ ആപ്പാണ്. മടങ്ങുന്ന മലയാളികൾക്ക് മുൻകൂർ കോവിഡ് പരിശോധന വേണമെന്ന കേരള സർക്കാറിെൻറ ഉത്തരവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 'ഇഹ്തിറാസി'ൽ കോവിഡ് ബാധിതനല്ലെന്ന് കാണിക്കുന്ന പച്ചവർണം ഉള്ളവർക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഒടുവിൽ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

