Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിയൽ എസ്​റ്റേറ്റ്...

റിയൽ എസ്​റ്റേറ്റ് ​മേഖല: നിയമപരമാക്കൽ നടപടികൾ മുന്നോട്ട്

text_fields
bookmark_border
റിയൽ എസ്​റ്റേറ്റ് ​മേഖല: നിയമപരമാക്കൽ നടപടികൾ മുന്നോട്ട്
cancel

ദോഹ: റിയൽ എസ്​റ്റേറ്റ് ​മേഖല കൂടുതൽ നിയമപരമാക്കാനുള്ള നടപടികളുമായി നീതിന്യായമന്ത്രാലയം മുന്നോട്ട്​. ലൈസൻസ്​ ലഭിച്ച ഖത്തരി റിയൽ എസ്​റ്റേറ്റ്​ ബ്രോക്കർമാരുടെ രണ്ടാമത്​ ബാച്ചും പുറത്തിറങ്ങി. പരിശീലനം പൂർത്തിയാക്കിയ ഇവർ നീതിന്യായമന്ത്രാലയത്തിന്​ കീഴിലുള്ള റിയൽ എസ്​റ്റേറ്റ്​ ബ്രോക്കേഴ്​സ്​ അഫയേഴ്​സ​്​ കമ്മിറ്റിക്ക്​​ മുമ്പാകെ സത്യപ്രതിജ്​ഞ ചെയ്​തു ചുമതല​േയറ്റു. റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ ഏജൻറുമാ​​െര നിയമവിധേയമാക്കുകയും ഈ രംഗത്ത്​ നിയമം ശക്​തമാക്കുകയും ​െചയ്യുന്നതി​െൻറ ഭാഗമായാണ്​ നീതിന്യായ മന്ത്രാലയത്തിൻെറ ഇത്തരം നടപടികൾ. റിയൽ എസ്​റ്റേറ്റ്​ ബ്രോക്കറേജ്​ പ്രഫഷൻ എന്നത്​ ദേശീയ സമ്പദ്​വ്യവസ്​ഥയെ ശക്​തിപ്പെടുത്തുന്നതാണ്​.

ഇടപാടുകാരും ഇടനിലക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തി​െപ്പടുത്തുകയും നിയമവിധേയമാക്കുകയും മന്ത്രാലയത്തിൻെറ ലക്ഷ്യമാണ്​. റിയൽ എസ്​റ്റേറ്റ്​ ബ്രോക്കർ ​പ്രഫഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക്​ പ്രത്യേക പാഠ്യപരിശീലന കോഴ്​സുകളാണ്​ മന്ത്രാലയത്തിന്​ കീഴിൽ ആരംഭിച്ചിരിക്കുന്നത്​. ഇതിനകം 67 പേർ ലൈസൻസ്​ നേടിയിട്ടുണ്ട്​. റിയൽ എസ്​റ്റേറ്റ് ഇടപാടുകളിൽനിന്ന് അനധികൃത ഏജൻറുമാരെ അകറ്റിനിർത്തുകയെന്ന ലക്ഷ്യവുമായാണ്​ നടപടികളെല്ലാം. അംഗീകാരമില്ലാത്ത നിരവധി ഏജൻറുമാരാണ്​ ഈ രംഗത്ത്​ പ്രവർത്തിക്കുന്നത്​.

റിയൽ എസ്​റ്റേറ്റ് സംബന്ധമായ നിയമം നടപ്പാക്കുക, റിയൽ എസ്​റ്റേറ്റ് േബ്രാക്കറേജ് വ്യാപാരത്തിന് നിയമപരിരക്ഷ നൽകുകയും സംഘടിതമാക്കുകയും ചെയ്യുക എന്നത്​ മന്ത്രാലയത്തിൻെറ നയമാണ്​.

റിയൽ എസ്​റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട 2017ലെ 22ാം നമ്പർ നിയമമനുസരിച്ചാണ്​ നടപടികൾ. റിയൽ എസ്​റ്റേറ്റ് ഇടനിലക്കാർക്ക് സേവനങ്ങൾ ഉറപ്പുവരുത്തുക, തൊഴിൽ വിവരം, തരംതിരിക്കൽ, നടപടികൾ സ്വീകരിക്കുക തുടങ്ങിയവക്കായി മന്ത്രാലയം ഉടൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.

റിയൽ എസ്​റ്റേറ്റ്​ മേഖലയുമായി ബന്ധപ്പെട്ട േപ്രാപ്പർട്ടി രജിസ്​േട്രഷൻ ഇൻഡെക്സിൽ ആഗോള തലത്തിൽ ഖത്തറിന് ഈയടുത്താണ്​ ഒന്നാം സ്​ഥാനം ലഭിച്ചത്​. നേരത്തേ 2019ലെ റിപ്പോർട്ടിൽ 20ാം സ്​ഥാനത്തായിരുന്നു ഖത്തർ. രാജ്യത്തെ സ്വത്ത് രജിസ്​േട്രഷൻ നടപടികൾ എളുപ്പമാക്കിയതും വ്യാപാര അന്തരീക്ഷം മികവിലേക്ക് ഉയർന്നതുമാണ് സൂചികയിൽ മുന്നിലെത്താൻ ഖത്തറിനെ തുണച്ചത്.

രാജ്യത്തെ വ്യാപാര രംഗത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ഖത്തർ അന്താരാഷ്​ട്ര തലത്തിൽ ആദ്യ 20 റാങ്കിനുള്ളിലെത്തിയിട്ടുണ്ട്​. വ്യാപാര മേഖലയുടെ വളർച്ചക്കായി ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഗുണകരമായത്​.എന്നാൽ, ഇ.ഡി.ബി 2020 ഇൻഡെക്സിൽ ഖത്തറിന് 77ാം സ്​ഥാനമാണുള്ളത്. 10 ഘടകങ്ങളെ അടിസ്​ഥാനമാക്കിയാണ് ഈസ്​ ഓഫ് ഡോയിങ്​ ബിസിനസ്​ ഇൻഡക്സ്​.

ഇതിൽ മൂന്ന് മേഖലകളിൽ ഖത്തർ ആഗോള തലത്തിൽ മുന്നിലാണുള്ളത്. ഓണർഷിപ് രജിസ്​േട്രഷനിൽ ഈ അടിസ്​ഥാനത്തിലാണ് ഖത്തറിന് ആഗോള തലത്തിൽ ഒന്നാം സ്​ഥാനം ലഭിച്ചിരിക്കുന്നത്. ഇലക്ട്രിസിറ്റി ആക്സസ്​ ഇൻഡെക്സിൽ ഖത്തർ ആദ്യ 20 സ്​ഥാനങ്ങളിലെത്തിയപ്പോൾ െക്രഡിറ്റ് ഇൻഡെക്സിൽ അഞ്ചാം സ്​ഥാനവും പേമെൻറ് ടാക്സ്​ ഇൻഡെക്സിൽ മൂന്നാം സ്​ഥാനവും ബിൽഡിങ്​ പെർമിറ്റ് ഇൻഡെക്സിൽ 13ാം സ്​ഥാനവും നേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real Estateqatar news
Next Story