വായന മനുഷ്യ ലോകത്തിന് സൻമാർഗം കാണിക്കും –ഡോ. അലി അൽഖുറദാഗി
text_fieldsദോഹ: വായനയിലൂടെ മനുഷ്യന് സൻമാർഗത്തിലെത്താൻ എളുപ്പത്തിൽ സാധിക്കുമെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ സെക്രട്ടറി ജനറൽ ഡോ.അലി മുഹ്യുദ്ദീൻ അൽഖുറദാഗി അഭിപ്രായപ്പെട്ടു. തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന് വരുന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരന്ന വായന മനുഷ്യനെ ലോക സംസ്ക്കാരങ്ങളെ സംബന്ധിച്ചും മുൻകാല സമൂഹങ്ങളുടെ ജീവതത്തെ സംബന്ധിച്ചുമുള്ള അധ്യാപനമാണ് നൽകുന്നത്. നേരായ വായനയിലൂടെ മനുഷ്യ കുലത്തിെൻറ വിവിധ ജീവിത രീതികളും ലോകത്തെമ്പാടുമുള്ള മുനഷ്യ കുലം എങ്ങിനെ ജീവിക്കുന്നു എന്നതിനെ സംബന്ധിച്ചുമുള്ള വിവരം ലഭ്യമാകുന്നു. ഖുർആൻ മരണാനന്തര കാര്യങ്ങളെ സംബന്ധിച്ച് അറുനൂറ് സൂക്തങ്ങളിൽ പ്രതിപാദിച്ചപ്പോൾ ഇഹലോക ജീവിതത്തെ സംബന്ധിച്ച് ആയിരത്തിയഞ്ഞൂറോളം സൂക്തങ്ങളിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഇസ്ലാം ഭൗതിക ജീവിതത്തിന് എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്ന് ബോധ്യമാകുന്നതാണ്. പുതിയ തലമുറയിൽ വായനാ സംസ്ക്കാരം ഏറെ കുറഞ്ഞ് വരികയാണ്.
അത് കൊണ്ട് ആഴത്തിലുള്ള വജ്ഞാനം അവർക്ക് ലഭിക്കുന്നില്ല.
ഇന്ന് ലോകത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണവും വിജ്ഞാനത്തിെൻറയും അറിവിെൻറയും കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.