ദോഹ: ഖത്തറിെൻറ ചരിത്രവും സംസ്കാരവും എല്ലാം ഒരുക്കുന്ന അൽ റയ്യാൻ സ്റ്റേഡിയം നിർമാണം അന്തിമ ഘട്ടത്തിലേക്ക് എത്തുന്നു. 2022 ഫുട്ബാൾ േലാകകപ്പിനായുള്ള സ്റ്റേഡിയത്തിെൻറ നിർമാണം പൂർണ തോതിൽ മുന്നേറുകയാണ്. 40000 പേർക്ക് കളി കാണാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് നടക്കുക. പരിസ്ഥിതി സൗഹൃദ രീതിയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിെൻറ നിർമാണത്തിെൻറ ഏറ്റവും പുതിയ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി പുറത്തുവിട്ടിരുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹാർദപരവുമായാണ് സ്റ്റേഡിയത്തിെൻറ ഒാരോ ഭാഗവും നിർമിച്ചുകൊണ്ടിരിക്കുന്നത്. 2022 ലോകകപ്പ് കഴിഞ്ഞ ശേഷം സ്േറ്റഡിയത്തിലെ പകുതിയോളം സീറ്റുകൾ ഇളക്കി മാറ്റി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ വികസനത്തിനായി കൈമാറും.
അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ രൂപകൽപന ഖത്തറിെൻറ കഥ കൂടിയാണ് പറയുന്നത്. സ്റ്റേഡിയത്തിെൻറ ദീപ്തമായ മുഖപ്പ് രാജ്യത്തിെൻറ വളർച്ച എടുത്തുകാണിക്കുന്നു. കുടുംബത്തിെൻറ പ്രാധാന്യം, മരുഭൂ സൗന്ദര്യം, തദ്ദേശീയ സസ്യജാലങ്ങളും മൃഗങ്ങളും, പ്രാദേശിക^ അന്തർദേശീയ വ്യാപാരം എന്നിവയെല്ലാം രൂപകൽപനയിൽ എടുത്തുകാണിക്കുന്നുണ്ട്. മരുപ്പട്ടണമായ അൽ റയ്യാെൻറ െഎക്യവും കരുത്തും എടുത്തുകാണിക്കുന്നുമുണ്ട് സ്റ്റേഡിയത്തിൽ.