റവാബി ഷോപ്പ് ആന്റ് വിൻ പ്രമോഷൻ;മെഗാ വിജയിയെ പ്രഖ്യാപിച്ചു
text_fieldsറവാബി ഹൈപ്പർമാർക്കറ്റ് ഷോപ്പ് ആന്റ് വിൻ പ്രമോഷൻ നാലാമത്തെ വിജയിയെ
നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു
ദോഹ: റവാബി ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയ ഷോപ്പ് ആന്റ് വിൻ പ്രമോഷന്റെ നാലാമത്തെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. ഗ്രാന്റ് പ്രൈസായ പുത്തൻ നിസാൻ പട്രോൾ കാർ എം.ഡി അബുൽ കോയറിന് സ്വന്തമായി. ആഗസ്റ്റ് ഒന്നിന് ന്യൂ റയ്യാനിലെ റവാബി ഹൈപ്പർമാർക്കറ്റ് ബ്രാഞ്ചിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ചടങ്ങിൽ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൽ മാലിക്, റവാബി ജനറൽ മാനേജർ കന്നു ബക്കർ, ഓപറേഷൻ മാനേജർ ജോജോ ബർട്ട്, പർച്ചേസ് മാനേജർ ഇസ്മായിൽ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ നവാസ് കപ്പട്ടുമ്മൽ, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സജിത്ത് ഇ.പി, അഡ്മിൻ മാനേജർ റഹീസ്, ബ്രാഞ്ച് മാനേജർമാരായ സജീർ പുളിക്കൽ, ലിതിൻ പി.വി തുടങ്ങി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് സെപ്തംബർ 30 വരെ നീണ്ടു നിൽക്കുന്ന ഷോപ്പ് ആന്റ് വിൻ ക്യാമ്പയിൻ ഉപഭോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഖത്തറിലെ റവാബി ഹൈപ്പർമാർക്കറ്റുകളിലുടനീളം നടക്കുന്ന മെഗാ പ്രമോഷനിൽ 50 റിയാലിന് ഷോപ്പിങ് നടത്തി ആർക്കും പങ്കാളിയാകാവുന്നതാണ്. ഓരോ നറുക്കെടുപ്പിലൂടെയും പുത്തൻ നിസ്സാൻ പട്രോൾ കാർ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
സെപ്തംബർ 30 ന് നടക്കാനിരിക്കുന്ന ഷോപ്പ് ആന്റ് വിൻ പ്രമോഷന്റെ അവസാന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് അരക്കിലോ സ്വർണവും പുത്തൻ നിസ്സാൻ പട്രോൾ കാറുമാണ്. റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റർ അൽ റയ്യാൻ, റവാബി ഹൈപ്പർമാർക്കറ്റ് അൽ മുറ, റവാബി ഹൈപ്പർമാർക്കറ്റ് അൽ വക്ര, റവാബി ഹൈപ്പർമാർക്കറ്റ് ന്യൂ റയ്യാൻ, റവാബി ഹൈപ്പർമാർക്കറ്റ് ഉം സലാൽ മുഹമ്മദ്, ഗ്രാൻഡ് ഷോപ്പിംഗ് സെന്റർ അബു ഹാമർ, ഗ്രാൻറ്റ് ഹൈപ്പർമാർക്കറ്റ് ഖത്തരിയാത്ത് എന്നിവടങ്ങളിൽ നിന്നും മെഗാ പ്രൊമോഷനിൽ പങ്കാളികളാകാം.

